യുദ്ധത്തിന് സജ്ജമായി റഷ്യൻ സൈന്യം : ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്
യുക്രെയ്നെ ആക്രമിക്കാനുള്ള സർവസജ്ജമായ റഷ്യൻ സൈനിക വിന്യാസത്തിന്റെ ഉപഗ്രഹ ചിത്രങ്ങളൾ പുറത്ത്.
റഷ്യ ബുധനാഴ്ചയ്ക്കകം യുക്രെയ്നെ ആക്രമിച്ചേക്കുമെന്ന യുഎസ് മുന്നറിയിപ്പിനു നൽകിയതിന് പിന്നാലെയാണ് ചിത്രങ്ങളും പുറത്ത് വന്നത്. യുഎസ് ബഹിരാകാശ സാങ്കേതികവിദ്യാ കമ്പനിയായ മാക്സറാണ് ചിത്രങ്ങൾ പുറത്ത് വിട്ടത്.ബെലാറൂസ്, ക്രൈമിയ, പടിഞ്ഞാറൻ റഷ്യ എന്നിവിടങ്ങളിൽ റഷ്യൻ സൈനികർ നിലയുറപ്പിച്ചിരിക്കുന്നതായി ചിത്രത്തിൽ വ്യക്തമാവുന്നുണ്ട്.
നിരവധി ടെന്റുകളും നൂറുകണക്കിന് സൈനിക വാഹനങ്ങളും ചിത്രത്തിൽ കാണാം.അറ്റാക്ക് എയർക്രാഫ്റ്റുകൾ, ഫൈറ്റർ ജെറ്റുകൾ, ഹെലികോപ്റ്ററുകൾ, കവചിത വാഹനങ്ങൾ തുടങ്ങിയവ മേഖലയെ ലക്ഷ്യമാക്കി നീങ്ങുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
യുക്രെയ്നിലേക്ക് ഏതുനിമിഷം വേണമെങ്കിലും റഷ്യ അധിനിവേശം നടത്താമെന്നാണ് യുഎസ് നിഗമനം. യുക്രെയ്ൻ അതിർത്തിയിലേക്കു കഴിഞ്ഞദിവസം കൂടുതൽ റഷ്യൻ സേനയെ വിന്യസിച്ചതോടെ ബുധനാഴ്ചയ്ക്കകം വ്യോമാക്രമണം ആരംഭിച്ചേക്കുമെന്നും യുഎസ് ഏജൻസികൾ കണക്കുകൂട്ടുന്നത്.