വിവാഹ വീടിനു സമീപം ബോംബ് പൊട്ടി യുവാവ് മരിച്ചു
കണ്ണൂർ തോട്ടടയിൽ വിവാഹ വീടിനു സമീപം ബോംബ് പൊട്ടി യുവാവ് മരിച്ചു. ഏച്ചൂർ സ്വദേശി ജിഷ്ണുവാണു (26) മരിച്ചത്.വിവാഹത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു വിഷ്ണു.സ്ഫോടനത്തിൽ ഹേമന്ത്, രജിലേഷ് അനുരാഗ് എന്നിവർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്.
ഇയാളെ ബോംബ് എറിഞ്ഞു കൊലപ്പെടുത്തിയതാണോയെന്നു വ്യക്തമായിട്ടില്ലെന്നു പൊലീസ് പറഞ്ഞു.ഇന്നലെ രാത്രിയിൽ വിവാഹവീട്ടിൽ പാട്ടുവയ്ക്കുന്നതു സംബന്ധിച്ച് വാക്കുതർക്കം ഉണ്ടായിരുന്നു.ഇതുമായി അപകടത്തിന് ബന്ധമുണ്ടോ എന്ന് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.വധുവിന്റെ വീട്ടിൽ നടന്ന വിവാഹച്ചടങ്ങിനു ശേഷം വരനും പാർട്ടിയും തോട്ടടയിലെ വരന്റെ വീട്ടിലെത്തിയ ശേഷമാണ് സംഭവം നടന്നത്.
പരേതനായ ബാലകണ്ടി മോഹനനൻ, ശ്യാമള ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട ജിഷ്ണു. സഹോദരൻ: മേഘുൽ.