
എന്റെ സുധാകരനെ മാത്രം ആരും ഒന്നും പറയരുത്, അതിന് ഞാൻ അനുവദിക്കില്ല
കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരായ അന്വേഷണത്തെ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്. അകന്നവര്‍ പെട്ടെന്ന് അടുക്കുമ്ബോഴും അടുത്തവര്‍ പെട്ടെന്ന് അകലുന്തോറും സൂക്ഷിക്കണമെന്ന് വിഡി സതീശന് മുന്നറിയിപ്പ്. വര്‍ഷങ്ങള്‍ക്ക് മുമ്ബാണ് കെ സുധാകരന് വനം മന്ത്രിയായിരുന്നതെന്നും അന്ന് ഉന്നയിക്കാത്ത ആരോപണങ്ങള്‍ ഇപ്പോള്‍ ഉന്നയിക്കുന്നതെന്തിനാണെന്നും വിഡി സതീശന് ചോദിക്കുന്നു.
സുധാകരന് വനംമന്ത്രിയായിരിക്കെ അഴിമതി നടത്തിയെന്ന പ്രശാന്ത് ബാബുവിന്റെ ആരോപണത്തിലായിരുന്നു സുധാകരനെ പിന്തുണച്ച് സതീശന് രംഗത്തെത്തിയത്. മറയൂരില്‍ നേരിട്ടെത്തി മറ്റൊരു കേസില്‍ പിടിച്ച ചന്ദനതൈലം കടത്തികൊണ്ടുപോയെന്നും ഇതില്‍ അന്വേഷണം ഉണ്ടായില്ലെന്നുമായിരുന്നു പ്രശാന്ത് ബാബു ഉന്നയിച്ചത്. കെ സുധാകരനെതിരായ അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ വിജിലന്‍സ് വിശദമായ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തതിലും വിഡി സതീശന് നിലപാട് വ്യക്തമാക്കി. ബ്രണ്ണന്‍ കോളേജ് വിവാദത്തിന്റെ തുടര്‍ച്ചയാണ് അന്വേഷണം. അന്വേഷണം രാഷ്ട്രീയമായി ഉപയോഗിച്ചാല്‍ രാഷ്ട്രീയമായി തന്നെ നേരിടുമെന്ന് സതീശന് പറഞ്ഞു.
‘ബ്രണ്ണന്‍ കോളേജുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ട വാഗ്വാദവും അതിന്റെ പശ്ചാത്തലത്തില്‍ സുധാകരനുമായി പിണങ്ങിപോയ മുന്‍ ഡ്രൈവറെ കൊണ്ട് പരാതി കൊടുപ്പിക്കുന്നു. അതില്‍ വിജിലന്‍സ് അന്വേഷണം നടത്തുന്നു. അതില്‍ വിശദമായ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുന്നു. അന്വേഷണത്തെയൊന്നും ഒരുകാലത്തും സുധാകരന് എതിര്‍ത്തിട്ടില്ല. ഏതന്വേഷണവും നേരിടാനും തയ്യാറാണ്. രാഷ്ട്രീയ വിരോധം മൂലമുള്ളതാണെന്ന് തെളിഞ്ഞാല്‍ അതിനെ ഞങ്ങള്‍ രാഷ്ട്രീയമായി നേരിടും.’ വിഡി സതീശന് പറഞ്ഞു.
പ്രശാന്ത് ബാബു നല്കിയ പരാതിയിലാണ് കെ സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ നല്‍കിയത്. പരാതിയില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായതോടെ തെളിവ് ശേഖരണത്തിന് വിശദമായ അന്വേഷണം വേണമെന്ന് വിജിലന്‍സ് നിലപാട്. ഈ സാഹചര്യത്തിലാണ് വിശദമായ അന്വേഷണത്തിന് അനുമതി തേടി സര്‍ക്കാരിന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്.
കണ്ണൂര്‍ ഡിസിസി ഓഫിസ് നിര്‍മാണം, കെ. കരുണാകരന് ട്രസ്റ്റ് എന്നിവയുമായി ബന്ധപ്പെട്ട് കെ സുധാകരന് സാമ്ബത്തികതിരിമറി നടത്തിയെന്നാണ് പരാതി. 2010ല്‍ കെ. കരുണാകരെന്റ മരണത്തിനുശേഷമാണ് കെ. സുധാകരന് ചെയര്‍മാനായി കെ. കരുണാകരന് സ്മാരക ട്രസ്റ്റ് രൂപവത്കരിച്ചത്.
ചിറക്കല്‍ കോവിലകത്തിന്റെ ഉടമസ്ഥതയിലായിരുന്ന രാജാസ് ഹയര്‍സെക്കണ്ടറി, യുപി സ്ക്കൂളുകള്‍, ഏഴ് ഏക്കര്‍ സ്ഥലം തുടങ്ങിയവ 16 കോടി രൂപക്ക് വാങ്ങാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കോടികള്‍ സമാഹരിച്ച ശേഷം സുധാകരന് തന്നെ ചെയര്‍മാനായി കണ്ണൂര്‍ എജ്യൂപാര്‍ക്ക് എന്ന സ്വകാര്യ കമ്ബനി രൂപവത്കരിച്ചത്.
ഈ കമ്ബനിയുടെ പേരില്‍ സ്കൂള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടതോടെ ഇടപാടില്‍നിന്ന് കോവിലകം മാനേജ്മെന്റ് പിന്മാറി. സ്കൂള്‍ പിന്നീട് ചിറക്കല്‍ സര്‍വിസ് സഹകരണ ബാങ്ക് വാങ്ങി. ഇടപാട് നടന്നില്ലെങ്കിലും പിരിച്ചെടുത്ത പണം പലര്‍ക്കും ഇനിയും തിരിച്ചുകൊടുത്തില്ലെന്നാണ് പ്രശാന്ത് ബാബു വിജിലന്‍സിന് നല്കിയ പരാതി.
അതേസമയം, കോണ്‍ഗ്രസിലെ തര്‍ക്കങ്ങളിലും പരസ്യപോരിലും അസംതൃപ്തി രേഖപ്പെടുത്തിയിരിക്കുകയാണ് മുസ്ലീംലീഗ്. ന്യൂനപക്ഷ വിവാദങ്ങളിലെല്ലാം അഴകൊഴമ്ബന്‍ സമീപനമാണ് കോണ്‍ഗ്രസിന്റേത് എന്ന നിലപാടാണ് മുസ്ലീം ലീഗിന്. മലപ്പുറം മഞ്ചേരിയില്‍ നടക്കുന്ന മുസ്ലീം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് കോണ്‍ഗ്രസിനെതിരെ വിമര്‍ശനം ഉയര്‍ന്നത്.
പാലാ ബിഷപ്പിന്റെ പ്രസ്താവനയിലും സംവരണ വിഷയത്തിലുമെല്ലാം കോണ്‍ഗ്രസിന്റെ ആശയക്കുഴപ്പം പ്രകടമായിരുന്നു. കോണ്‍ഗ്രസില്‍ ഐക്യമില്ലെങ്കില്‍ അതു ബാധിക്കുക യുഡിഎഫിനെയാണെന്നും യുഡിഎഫ് നേതൃത്വം ഇങ്ങനെ പോയാല്‍ ലീഗ് കയ്യും കെട്ടി കാഴ്ച്ചക്കാരായി നില്‍ക്കരുതെന്നാണ് യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായം. യുഡിഎഫിന്റെ തിരിച്ചുവരവില്‍ ആശങ്കയുണ്ടെന്നും യോഗത്തില്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായത് കനത്ത തോല്‍വിയാണെന്നും ലീഗ് വിലയിരുത്തി. ലീഗ് പരാജയപെട്ട 12 മണ്ഡലങ്ങളിലും പരാജയ കാരണം കണ്ടെത്താന്‍ കമ്മിറ്റി സജ്ജമാണ്.കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും യോഗം തീരുമാനിച്ചു. കഠിനാധ്വാനത്തിലൂടെ ലീഗിന് തിരിച്ചു വരാന്‍ കഴിയുമെന്ന പ്രേതിക്ഷയിലാണ് അവർ. എങ്കിലും പോലും കോൺഗ്രസിന്റെ തിരിച്ചു വരവിനെ ഇപ്പോഴും ആശങ്കയോടെ കാണാനേ ആർക്കും സാധിക്കുള്ളു.
Video Link