
കാഷ്മീരിൽ ഏറ്റുമുട്ടലിൽ തീവ്രവാദി കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മുകാഷ്മീരിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ തീവ്രവാദി കൊല്ലപ്പെട്ടു. ഒരാൾ രക്ഷപെട്ടു. ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട ഭീകരനായി തെരച്ചില്‍ തുടരുന്നു. സംഭവത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ (Amit shah) ജമ്മു കാശ്മീര്‍ ലെഫ്. ഗവര്‍ണറെ വിളിപ്പിച്ചു. നാളെ കൂടിക്കാഴ്ചക്കെത്തണമെന്ന് മനോജ് സിന്‍ഹക്ക് നിര്‍ദേശം.
ശ്രീനഗറിലാണ് ഏറ്റമുട്ടലുണ്ടായത്. പോലീസ് സംഘത്തിനു നേർക്ക് തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. പോലീസ് ശക്തമായി തിരിച്ചടിച്ചു. വെടിവയ്പിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. സംഭവസ്ഥലത്തു നിന്നും ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു. കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല.
കഴിഞ്ഞ ദിവസം ജമ്മുകാശ്മീരില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് അധ്യാപകര്‍ കൊല്ലപ്പെട്ടിരുന്നു. ശ്രീനഗറിലെ ഇഡ്ഗ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്രന്‍സിപ്പളിനെയും അധ്യാപകനെയുമാണ് ഭീകരര്‍ കൊലപ്പെടുത്തിയത്. വിഭാഗീയതയും ഭയവും സൃഷ്ടിക്കുകയാണ് ഭീകരരുടെ ലക്ഷ്യമെന്ന് ജമ്മുകാശ്മീര്‍ ഡിജിപി പ്രതികരിച്ചു.