
സര്‍ക്കാരിന്റെ സ്ത്രീ സൗഹൃദ തട്ടിപ്പ് ഇങ്ങനെ
സ്ത്രീ സൗഹൃദ സര്‍ക്കാരെന്ന പിണറായി സര്‍ക്കാരിന്റെ വാദത്തിന് തിരിച്ചടിയായി നടി പാര്‍വതി രംഗത്ത്. ഇരയ്ക്കൊപ്പമെന്നു പറയുകയും പ്രതികളെ സംരക്ഷിക്കുകയും ചെയ്യുന്ന സര്‍ക്കാരിന്റെ മുഖം മൂടിയാണ് അഴിഞ്ഞുവീഴുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടാത്തതില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി പാര്‍വതി തിരുവോത്ത്. സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തു വിടുന്നത് വൈകിപ്പിക്കാന്‍ ശ്രമിക്കുകയാണ്. റിപ്പോര്‍ട്ട് പുറത്തു വരാതിരിക്കാന്‍ സിനിമാ മേഖലയിലെ പല ശക്തരായ വ്യക്തികളുടെയും ശ്രമം നടന്നു.
എന്നാല്‍ തെരഞ്ഞെടുപ്പെത്തിയാല് സ്ത്രീ സൗഹൃദമാവുന്ന സര്‍ക്കാര്‍ അപ്പോള്‍ ഉടന്‍ തന്നെ റിപ്പോര്‍ട്ട് പുറത്തു വിടുമെന്നും പാര്‍വതി പറഞ്ഞു. സൂര്യ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു നടി. ‘റിപ്പോര്‍ട്ട് നടപ്പാക്കുന്നത് നീട്ടിക്കൊണ്ട് പോവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കമ്മിറ്റികള്‍ക്ക് ശേഷം കമ്മിറ്റി. മൂന്ന് വര്‍ഷം നമ്മള് കാത്തിരുന്നു. അതിനു ശേഷം അവര്‍ മറ്റൊരു കമ്മിറ്റി വെക്കുന്നു. അത് കഴിഞ്ഞ് അഞ്ച് വര്‍ഷത്തിനു ശേഷം ഈ കമ്മിറ്റി പഠിച്ചത് പഠിക്കാന്‍ വേറൊരു കമ്മിറ്റി വേണമെന്ന് പറയും. നമുക്ക് തെരഞ്ഞെടുപ്പ് അടുക്കുന്നത് വരെ കാത്തിരിക്കാം. പെട്ടന്ന് ആ റിപ്പോര്‍ട്ട് പുറത്തു വരും.
പെട്ടന്നവര്‍ സ്ത്രീ സൗഹൃദ സര്‍ക്കാരാവും എന്നാണ് പാര്‍വതി പറഞ്ഞത്. റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ നമ്മള് ആരാധിക്കുന്ന പല വിഗ്രഹങ്ങളും ഉടയും. ചലച്ചിത്രമേഖലയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ ഇല്ലാത്തത് പലരും മുതലെടുക്കുന്നുവെന്നും പാര്‍വതി പറഞ്ഞു. ജോലി ചെയ്യുന്ന തൊഴിലിടത്തെ പ്രശ്നങ്ങള്‍ തുറന്നു പറഞ്ഞപ്പോള്‍ അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന് ഭീഷണിയുണ്ടായി. ആദ്യ കാലത്ത് ചിലരുടെ മോശം പെരുമാറ്റത്തെ പറ്റി പരാതിപ്പെട്ടപ്പോള്‍ അത് കുഴപ്പമില്ല അവരങ്ങനെയായിപ്പോയി വിട്ടേക്ക് എന്ന തരത്തിലാണ് മറുപടി ലഭിച്ചത്. ആദ്യ കാലങ്ങളില്‍ അങ്ങനെ ചെയ്തു. പിന്നീട് സഹപ്രവര്‍ത്തകരായ പലരും ഇത്തരംഅനുഭവങ്ങള്‍ നേരിടുന്നുണ്ടെന്ന് മനസ്സിലായെന്നും പാര്‍വതി പറഞ്ഞു.
സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മീഷന് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ നല്‍കാനാകില്ലെന്ന് വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് വിവരാവകാശ കമ്മീഷണറുടെ മറുപടിയും അടുത്തിടെ പുറത്തുവന്നിരുന്നു. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ റിപ്പോര്‍ട്ട് അതേപടി പൊതുരേഖയായി പ്രസിദ്ധീകരിക്കാന്‍ കഴിയില്ലെന്ന് വിവരാവകാശ കമ്മീഷന് ഉത്തരവുള്ളതിനാല്‍ റിപ്പോര്‍ട്ട് നല്കാന് സാധിക്കില്ലെന്ന് സംസ്ഥാന പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വി ആര് പ്രമോദ് ചോദ്യത്തിന് മറുപടിയായി നല്കി. പ്രശ്നങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് ഹേമ അധ്യക്ഷയായിട്ടുള്ള മൂന്നംഗ കമ്മീഷനെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്. എന്നാല്‍ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
റിപ്പോര്‍ട്ട് പുറത്തുവിടാത്തതിനെതിരെ ഡബ്ല്യുസിസി രംഗത്തെത്തിയിരുന്നു. വ്യക്തികളെ സ്വകാര്യജീവിതത്തെ ബാധിക്കുന്ന വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. നേരത്തെ ഹേമ കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കാനാവില്ലെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു. ഇത് സര്‍ക്കാരിന്റെ വിവേചനാധികാരമാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബഞ്ച് പറഞ്ഞത്. സിനിമയില്‍ അഭിനയിക്കുന്ന സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും കമ്മീഷനു സാക്ഷികള്‍ നല്കിയ മൊഴിയില്‍ പരാമര്‍ശമുള്ളവര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ‘ദിശ’ എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്.
Video Link