
ശശി തരൂരിനെ വെറും ശശി ആക്കല്ലേ
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കാന്‍ ശശി തരൂര്‍ എംപിക്കു കെ വി തോമസിനും ക്ഷണമുണ്ടായിരുന്നു. ഇരുവര്‍ക്കും പങ്കെടുക്കാനും താല്ര്യമുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം അനുവദിക്കാത്ത സാഹചര്യത്തില്‍ ശശി തരൂര്‍ സെമിനാറില്‍ പങ്കെടുക്കേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസേ നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സെമിനാറില്‍ പങ്കെടുക്കുകയും അവിടെ ഒരു സഖാവിനെപ്പോലെ പ്രസംഗിക്കുകയും ചെയ്ത കെ വി തോമസിനെതിരെ അണികളില്‍ വിരുദ്ധ വികാരമാണ് ഉയരുന്നത്.
കെവി തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും മറുപടി നല്‍കുന്നതിനായി രണ്ടാഴ്ച സമയം നല്‍കുകയുമാണ് കോണ്‍ഗ്രസ് നേതൃത്വം. ചില കോണ്ഗ്രസുകാരുള്്പെടെ പലരും വാദിക്കുന്നത് കെവി തോമസ് സിപിഎം സെമിനാറില്‍ പങ്കെടുത്തതില്‍ തെറ്റില്ല എന്നാണ്. അത് അല്ലല്ലോ ഇവിടെ വിഷയം, കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ചതിനാണ് നടപടി എടുക്കേണ്ടത്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിച്ചതും അവര്‍ പങ്കെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതും ചര്‍ച്ചയായപ്പോള്‍ കേരള നേതൃത്വവും ദേശീയ നേതൃത്വവും കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സിപിഎം സെമിനാറില്‍ പങ്കെടുക്കേണ്ടതില്ല എന്ന് അറിയിച്ചപ്പോള്‍ അത് പാലിക്കേണ്ട ബാധ്യത ഏതൊരു കോണ്ഗ്രുകാരെയും പോലെ കെ വി തോമസിനും ശശി തരൂരിനും ബാധകമാണ്.
അറിവിന്റെ നിറകുടമെന്നു തന്നെ വിശേഷി്പ്പിക്കാവുന്നയാളും തിരുവനന്തുരത്ത് സ്വന്തം പാര്‍ട്ടിയിലുള്ളവര്‍ തന്നെ പാരപണിതിട്ടും പാട്ടും പാടി ജയിച്ചയാളുമായ, വെറും രാഷ്ട്രീയത്തിനപ്പുറം ജനനന്മയും നാടിന്റെ വികസനവുമാണ് തന്റെ രാഷ്ട്രീയമെന്നും തെളിയിച്ചിട്ടുള്ളയാളാണ് ശശി തരൂര്‍ എംപി. അങ്ങനെയുള്ള ശശി തരൂര്‍ നേതൃത്വത്തിന്റെ വിലക്ക് മാനിച്ച് സിപിഎം സെമിനാറില്‍ പങ്കെടുക്കാതെ അച്ചടക്കം പാലിച്ച സ്ഥിതിക്ക് കെവി തോമസിനെതിരെ കര്‍ശനമായ നടപടി കോണ്‍ഗ്രസ് നേതൃത്വം കൈക്കൊള്ളേണ്ടതാണ് എന്നാണ് പൊതുവികാരം. സിപിഐ എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിന്റെ പേരില്‍ മുതിര്‍ന്ന നേതാവ് കെ വി തോമസിനെതിരെ നടപടി എടുക്കരുതെന്ന് കോണ്‍?ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെപ്പോലെയുള്ളവര് വാദിക്കുമ്പോള്‍ കോണ്‍ഗ്രസ് അണികള്‍ നടപടിയെടുക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയകളിലെ പ്രതികരണങ്ങള്‍ സൂചിപ്പ്ിക്കുന്നത്.
കെ.സുധാകരന് പ്രത്യേക അജന്ഡയെന്നാണ്് കെ.വി.തോമസ് പ്രതികരിച്ചത്. അച്ചടക്കസമിതി പരാതി പരിഗണിക്കുന്ന സമയത്തുപോലും തന്നെ അധിക്ഷേപിച്ചു. കെപിസിസി പ്രസിഡന്റിന്റെ നടപടി മര്യാദയല്ലെന്നും ‘വഞ്ചകന്’ പരാമര്‍ശം ശരിയോയെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ. കോണ്‍ഗ്രസുകാരനായി തുടരും; ആര്‍ക്കും പുറത്താക്കാനാവില്ലെന്നും കെ.വി.തോമസ് ആവര്‍ത്തിച്ചു. താന്‍ ഒരു തെറ്റുംചെയ്തിട്ടില്ല; എന്നും പാര്‍ട്ടി നയങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും ഒപ്പമാണ് എന്നും എ്ന്ന് കെ വി തോമസ് പറയുമ്പോള്‍ നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ചതിനെക്കുറിച്ച് എന്തുകൊണ്ട് അദ്ദേഹം ഒന്നും പറയുന്നില്ല. ശശി തരൂരിന് ബാധകമായ വിലക്ക്, എന്തുകൊണ്ട് കെ വി തോമസിന് ബാധകമാകുന്നില്ല. അതിന്റെ മറുപടി കെവി തോമസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരോടെങ്കിലും വ്യക്തമാക്കേണ്ടതുണ്ട്.
Video Link