
പാകിസ്താൻ മുൻ ധനമന്ത്രി മിഫ്താ ഇസ്മയിലിനെ പുതിയ ധനകാര്യ മേധാവിയായി നിയമിച്ചേക്കും
പാകിസ്താൻ മുൻ ധനമന്ത്രി മിഫ്താ ഇസ്മയിലിനെ പുതിയ ധനകാര്യ മേധാവിയായി നിയമിച്ചേക്കും. ഇന്റർനാഷണൽ മോണിറ്ററി ഫണ്ടുമായുള്ള നിർണായക ചർച്ചകൾക്ക് മുന്നോടിയാണ് മിഫ്താ ഇസ്മയിലിനെ പുതിയ ധനകാര്യ മേധാവിയായി നിയമിക്കാന്‍ തീരുമാനം.
അതേസമയം അവിശ്വാസ വോട്ടെടുപ്പിലൂടെ പ്രധാനമന്ത്രി സ്ഥാനം നഷ്ടമായതിന് പിന്നാലെ ഇമ്രാന് ഖാനെതിരെ പാകിസ്താൻ അന്വേഷണം പ്രഖ്യാപിച്ചു . പ്രധാനമന്ത്രി പദത്തിലിരിക്കെ സമ്മാനമായി ലഭിച്ച 18 കോടി രൂപ വിലമതിക്കുന്ന നെക്ലേസ് സര്‍ക്കാരിന് കൈമാറുന്നതിന് പകരം ഒരു ജ്വല്ലറിക്ക് മറിച്ചു വിറ്റുവെന്ന ആരോപണത്തെ തുടർന്നുള്ള കേസിലാണ് ഇമ്രാന് ഖാനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.