
അസംഘടിത തൊഴിലാളികളുടെ ക്ഷേമത്തിന് കേന്ദ്ര ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി
അസംഘടിത തൊഴിലാളികളുടെ ക്ഷേമത്തിന് കേന്ദ്ര ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. നമ്മുടെ അസംഘടിത തൊഴിലാളി സഹോദരീസഹോദരന്മാരുടെ പങ്കാളിത്തം രാജ്യത്തിന്റെ വികസനത്തിൽ വളരെ പ്രധാനമാണെന്ന് ശ്രീ മോദി തുടർന്നു പറഞ്ഞു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
“രാജ്യത്തിന്റെ വികസനത്തിൽ നമ്മുടെ അസംഘടിത തൊഴിലാളി സഹോദരീസഹോദരന്മാരുടെ പങ്കാളിത്തം വളരെ പ്രധാനമാണ്. അത്തരം കോടിക്കണക്കിന് തൊഴിലാളികളുടെ ജീവിതം സുഗമമാക്കാൻ ഗവൺമെന്റ് എല്ലായ്പ്പോഴും പരിശ്രമിക്കുന്നു. ഈ പദ്ധതികൾ അവരുടെ സാമൂഹിക സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. പകർച്ചവ്യാധി സമയത്തും അവരെ സഹായിക്കാൻ കൂടുതൽ നടപടികൾ സ്വീകരിച്ചു.”