
ജനങ്ങളുടെ 64 കോടി പുല്ലുപോലെ ധൂര്‍ത്തടിച്ച് ആഘോഷം
കേരളം കടക്കെണിയിലാണെന്നു പറയുമ്പോഴും സര്‍ക്കാരിന്റെ ധൂര്‍ത്തിന് ഒരു കുറവുമില്ല. സുരക്ഷാ സംവിധാനങ്ങള്‍ക്കായി ആവശ്യത്തിലധികം പണം ചെലവാക്കിക്കഴിഞ്ഞു. റോഡ് നന്നാക്കിയില്ലെങ്കിലും റോഡുകളില്‍ ലക്ഷങ്ങള്‍ മുടക്കി ക്യാമറ സ്ഥാപിച്ചു. ഇതിനെല്ലാം പുറമെയാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ പേരില്‍ നടക്കുന്ന ധൂര്‍ത്ത്. കെ റെയിലിന്റെ പേരില്‍ സംസ്ഥാനത്തുടനീളം സംഘര്‍ഷം നടക്കുമ്പോഴാണ് നാല് വര്‍ഷം കഴിഞ്ഞ് നടക്കുന്ന തെരഞ്ഞെടുപ്പിനു വേണ്ടിയുള്ള പിആര്‍ വര്‍ക്കിന്റെ ഭാഗമായി വാര്‍ഷികാഘോഷം നടത്തുന്നത്.
ജനക്ഷേമപ്രവര്ത്തങ്ങള്ക്കായി ചെലവാക്കേണ്ട പണവും ഉദ്യോഗസ്ഥരുടെ സേവനവും ആണ് എല്‍ഡിഎഫിന്റെ പിആര്‍ വര്‍ക്കിനായി ഉപയോഗിക്കുകയാണ്. കേരളത്തിന്റെ വികസനത്തിനായി ഉയോഗിക്കേണ്ട കിഫ്ബി ഫണ്ടുപയോഗിച്ചാണ് ഈ വാര്‍ഷികാഘോഷ ധൂര്‍ത്ത്. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം എന്ന പേരില്‍ എല്ലാ ജില്ലകളിലും പ്രദര്‍ശന-വിപണന മേള സംഘടിപ്പിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരില്‍ നടന്നുകഴിഞ്ഞു. തൃശൂരിലും കോഴിക്കോട്ടും നടക്കുന്നു. ഈ മേളയുമായി ബന്ധപ്പെട്ട വിവിധ ചെലവ്ക്കായി എല്ലാ ജില്ലകളിലും കൂടി ആകെ 36 കോടി രൂപ ചെലവഴിക്കുന്നതിനാണ് വകുപ്പുകള്‍ക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിരിക്കുന്നത്. ഇതിനു പുറമെ മേളയ്ക്കായി എയര്‍ കണ്ടീഷന്‍ ചെയ്ത വലിയ പന്തല്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന് കിഫ്ബി ശരാശരി ഒരു ജില്ലയില്‍ ഒന്നര കോടി രൂപയില്‍ അധികം ചിലവഴിക്കുന്നു.
എല്ലാ ജില്ലകളിലും കൂടി ഇതിന് 21 കോടി രൂപവരും.ജില്ലകളിലെ ചില പ്രത്യേക പ്രദര്‍ശന മേഖലകള്‍ ഒരുക്കുന്നതിന് അരക്കോടിയോളം രൂപ വീതം വെറെയുമുണ്ട്. ഇതിന് ആകെ 14 ജില്ലയിലും കൂടി 7 കോടി രൂപ. ഇങ്ങനെ വരുമ്പോള്‍ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള പ്രദര്‍ശന വിപണന മേളകള്‍ക്കായി 14 ജില്ലകളിലൂം കൂടി ആകെ 64 കോടിയിലേറെ രൂപയാണ് ചിലവഴിക്കുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പ്രദര്‍ശന വേദി ഒരുക്കുന്നത്. ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത് പാര്‍ട്ടി സംവിധാനം തന്നെയായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെയാണ്. ഇവരാകട്ടെ ഈവന്റ് മാനേജ്മെന്റ് കമ്പനികളെ നിയോഗിച്ചാണ് സൗകര്യങ്ങള്‍ ഒരുക്കുന്നത്.
മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരില്‍ മേള നടന്നുകഴിഞ്ഞു. തൃശൂരിലും കോഴിക്കോടും നടന്നുവരുന്നു. ഇത്രയും തുക ചെലവിട്ട് സജ്ജമാക്കുന്ന പ്രദര്‍ശന സ്റ്റാളുകളില്‍ പലതും പോസ്റ്ററുകളും മറ്റും മാത്രം ഒട്ടിച്ച് വഴിപാടുപോലെയാണ് ഒരുക്കിയിരിക്കുന്നത്.
ചെറുകിട വ്യവസായ യൂണിറ്റുകളുടേത് എന്ന പേരില്‍ സജ്ജമാക്കിയിരിക്കുന്ന വില്‍പ്പന സ്റ്റാളുകളിലും ജനങ്ങളെ ആകര്‍ഷിക്കാന്‍ പോന്ന ഒന്നുമില്ലെന്നാണ് ആരോപണം. കിഫ്ബിയിലൂടെ ഊരാളുങ്കലും നേട്ടമുണ്ടാക്കുന്നുണ്ട്. ഈവന്റ് മാനേജ്മെന്റ് കമ്പനികളില്‍ പലരും പാര്‍ട്ടി ബന്ധമുള്ളതുമാണ്. ചുരുക്കത്തില്‍ കിഫ്ബിയും ഊരാളുങ്കലും വഴി സര്‍ക്കാര്‍ പണം പാര്‍ട്ടിക്കു നല്കുന്നതിനുവേണ്ടിയുള്ള പരിപാടി മാത്രമാണിതെന്ന ആക്ഷേപം പ്രതിപക്ഷം ഉയര്‍ത്തുന്നുണ്ട്. കോഴിക്കോട്ടെ മേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ ജില്ലയിലെ മന്ത്രിമാര്‍ പോലും പങ്കെടുത്തില്ല. ഇതില്‍ നിന്നാണ് വാര്‍ഷികാഘോഷം എന്ന നിലയില്‍ ഇതിനോട് സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും എത്രമാത്രം ആത്മാര്‍ത്ഥത കാണിക്കുന്നുണ്ട് എന്ന് മനസിലാക്കുന്നതെന്ന് വിമര്‍ശകര്‍ പറയുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അടുത്ത വര്‍ഷം ജീവനക്കാരുടെ ശമ്പളം മുടങ്ങിയേക്കാം എന്നുംവരെ ധനമന്ത്രി പറഞ്ഞുകഴിഞ്ഞു.
Video Link