
ഷിജുവിന് വനത്തിൽനിന്നു കിട്ടിയ മുട്ടകൾ വിരിഞ്ഞപ്പോൾ പിറന്നത് ഒമ്പതു മൂർഖൻ കുഞ്ഞുങ്ങൾ
കോയ്യാറ്റിലെ കെ ഷിജുവിന് വനത്തിൽനിന്നു കിട്ടിയ മുട്ടകൾ വിരിഞ്ഞപ്പോൾ പിറന്നത് ഒമ്പതു മൂർഖൻ കുഞ്ഞുങ്ങൾ. കോളയാട് പെരുവയിൽനിന്നാണ് മുട്ടകൾ കിട്ടിയത്. വനംവകുപ്പിന്റെ അനുമതിയോടെ വിരിയാൻ വയ്ക്കുകയായിരുന്നു. 13 മുട്ടയിൽ ഒമ്പതു മുട്ടയും വിരിഞ്ഞു. ഇതു മൂന്നാംതവണയാണ് ഷിജു പാമ്പിൻമുട്ടകളെ വിരിയിച്ച് വനത്തിലേക്കു വിടുന്നത്. മുപ്പതു ദിവസമായി വീട്ടിലെ ബക്കറ്റിൽ സൂക്ഷിച്ചാണ് മുട്ടകൾ വിരിയിച്ചത്. പ്രസാദ് ഫാൻസ് അസോസിയേഷൻ മെമ്പറും കണ്ണൂർ വൈൽഡ് ലൈഫ് റെസ്ക്യൂ മെമ്പറുമാണ് ഷിജു.
അപകടത്തിൽപ്പെടുന്ന വന്യമൃഗങ്ങളെയും പക്ഷികളെയും വീട്ടിലെത്തിച്ച് പരിചരിച്ച് ആരോഗ്യം വീണ്ടെടുത്തശേഷം ആവാസകേന്ദ്രത്തിലേക്ക് തുറന്നുവിടുന്നതാണ് ഷിജുവിന്റെ രീതി. . പാമ്പുകളെ കണ്ടാൽ വിളിക്കാവുന്ന നമ്പർ 9605909091.