
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: നിരീക്ഷകർ ചുമതലയേറ്റു
തൃക്കാക്കര നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിരീക്ഷകർ ചുമതലയേറ്റു. പൊതു നിരീക്ഷകനായി ഗിരീഷ് ശർമ്മയും ചെലവ് നിരീക്ഷകനായി ആർ.ആർ.എൻ.ശുക്ലയുമാണ് ചുമതലയേറ്റത്. കളക്ടറേറ്റിലെത്തിയ ഇരുവരും ജില്ലാ കളക്ടർ ജാഫർ മാലിക്കുമായും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി.
രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം, പോളിങ് ബൂത്ത്, കൗണ്ടിങ് സ്റ്റേഷൻ, സ്ട്രോങ്ങ് റൂം, ഇലക്ട്രോണിക് വോട്ടിങ് മെഷീൻ റാൻഡമൈസേഷൻ, കമ്മീഷനിങ്, പോളിങ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം, പോസ്റ്റൽ ബാലറ്റ്, പുതുക്കിയ വോട്ടർ പട്ടികയുടെ പ്രസിദ്ധീകരണം, ക്രമസമാധാന പാലനം, പെരുമാറ്റച്ചട്ടത്തിന്റെ പാലനം, സ്ഥാനാർത്ഥികൾക്കുള്ള പരിശീലനം തുടങ്ങിയവ ചർച്ച ചെയ്തു.
വരണാധികാരി വിധു എ മേനോൻ, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ഇ.അനിതാ കുമാരി, ഫിനാൻസ് ഓഫീസർ എം. ഗീത, ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജ്യൂവൽ, ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ ജോർജ് ഈപ്പൻ, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ എം അൻസാർ, എക്സ്പൻഡേച്ചർ അസി. നോഡൽ ഓഫീസർ എസ്.എം ഫാമിൻ, സെക്ഷൻ ഓഫീസർ സജു ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു