
സൗദിയിൽ 559 പേർക്ക് കൂടി കോവിഡ്
റിയാദ്: സൗദിയിൽ 559 പേർക്ക് കൂടി കോവിഡ് . 24 മണിക്കൂറിനിടെ 210 പേർ രോഗമുക്തി നേടി. ഒരു കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 758,361ഉം രോഗമുക്തരുടെ എണ്ണം 743,309ഉം ആയി. രാജ്യത്തെ ആകെ മരണം 9,111 ആയി തുടരുന്നു.
നിലവിൽ 5,941 പേർ രോഗം ബാധിച്ച് ചികിത്സയിൽ ഉണ്ട്. ഇവരിൽ 60 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു.