
ബംഗളൂരുവിൽ ബൈക്ക് അപകടത്തിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു
ബംഗളൂരു: ജാലഹള്ളിയിയിലെ എച്ച് എം ടി റോഡിൽ ജലായി ഹൈറ്റ്സ് അപ്പാർട്മെന്റിനു സമീപം ബൈക്ക് തെന്നി വീണുണ്ടായ അപകടത്തിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു. കോട്ടയം മറ്റക്കര വാക്കയില്‍വീട്ടില്‍ മാത്യുവിന്റെയും മേരിക്കുട്ടിയുടെയും മകന് ഡോ. ജിബിന്‍ ജോസ് മാത്യു (29), ഗുജറാത്ത് സ്വദേശിയും എറണാകുളം ടി.ഡി. റോഡ് ഇന്ദ്രധനുസ്സ് അപ്പാര്‍ട്ട്മെന്റിലെ താമസക്കാരനുമായ വിനോദ് ഷായുടെയും ഉഷയുടെയും മകന് കരണ്‍ ഷാ (27) എന്നിവരാണ് മരിച്ചത്.
മാറത്തഹള്ളി ബാഗ്മനെ ടെക്പാർക്കിൽ അക്സെഞ്ചർ കമ്പനിയിൽ ജോലി ചെയ്യുകയാണ് കിരൺ വി. ഷാ. കെഎൽ ഇ ദന്തൽ കോളജിൽ നിന്നു പഠനം പൂർത്തിയാക്കി എച്ച് എസ് ആർ ലേഔട്ടിലുള്ള സ്മൈൽ ദന്തൽ ക്ലിനിക്കിൽ ദന്തഡോക്ടറായി സേവനം അനുഷ്ഠിക്കുകയാണ് ജിബിൻ ജോസ് മാത്യു. ജാലഹള്ളി എച്ച്.എം.ടി. റോഡില്‍ ജല്‍ വായു അപ്പാര്‍ട്ട്മെന്റിന് സമീപം തിങ്കളാഴ്ച പുലര്‍ച്ചെ 1.40-നായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി. പിന്നീട് സമീപത്തെ ചെറു മരത്തിലിടിച്ചശേഷം റോഡിലേക്ക് വീഴുകയായിരുന്നു. തലയടിച്ച് റോഡില്‍വീണ ഇരുവരും തത്ക്ഷണം മരിച്ചു.