
ബി-സെഗ്മെന്റ് എസ്യുവികളുടെ ലോകത്തേക്ക് ടൊയോട്ട അർബൻ ക്രൂയ്സർ ഹൈറൈഡർ
ടൊയോട്ട കിർലോസ്കർ മോട്ടോർ (ടികെഎം) ഇന്ത്യയ്ക്കായി വികസിപ്പിച്ച ബി സെഗ്മെന്റ് വാഹനമായ അർബൻ ക്രൂയ്സർ ഹൈറൈഡർ അവതരിപ്പിച്ചു. ടൊയോട്ടയുടേതായി ഇന്ത്യയിലെത്തുന്ന ആദ്യത്തെ സെല്ഫ് ചാർജിംഗ് സ്ട്രോംഗ് ഹൈബ്രിഡ് ഇലക്ട്രിക്ക് എസ്യുവിയാണിത്. കമ്പനിയുടെ ഇലക്ട്രിഫിക്കേഷൻ പദ്ധതികളുടെ ഭാഗമായാണ് ഹൈറൈഡറും എത്തുന്നത്. ടൊയോട്ടയുടെ ഗ്ലോബൽ മോഡലുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടുള്ള രൂപകല്പനയും മികവുറ്റ പെർഫോമൻസും ഹൈറൈഡർ വാഗ്ദാനം ചെയ്യുന്നു.
മികച്ച ആക്സിലറേഷനും പെർഫോമൻസും ഉറപ്പാക്കുന്ന പവർട്രെയിനും അതിനൊത്ത ആധുനികമായ പ്ലാറ്റ്ഫോമുമാണ് ഹൈറൈഡറിനുള്ളത്. ഒപ്പം ഉയർന്ന മൈലേജും കുറഞ്ഞ എമിഷനും.
തനിയെ ചാർജ് ആവുന്നതരം സ്ട്രോംഗ് ഹൈബ്രിഡ് പവർട്രെയിനാണ് വാഹനത്തിന്റേത്. ഹൈബ്രിഡായും പൂർണ്ണമായും ഇലക്ട്രിക്കായും ഓടാൻ സഹായിക്കുന്ന ഇ-ഡ്രൈവ് ട്രാൻസ്മിഷനും 2 വീൽ ഡ്രൈവ് ലേയൗട്ടുമാണ് ഹൈബ്രിഡ് ഹൈറൈഡറിന്റേത്. എൻജിനും മോട്ടോറും കൂടി ഏതാണ്ട് 114 എച്ച്പി (85 കിലോവാട്ട്) കരുത്താവും നല്കുക.
ഇതിനു പുറമെ ഒരു 1.5ലിറ്റർ കെ സീരീസ് പെട്രോൾ എൻജിൻ അടിസ്ഥാനമാക്കിയുള്ള മൈൽഡ് ഹൈബ്രിഡ് പവർട്രെയിനും (നിയോ ഡ്രൈവ് വേരിയന്റുകൾ) ലഭ്യമാണ്. 5 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക്ക് എന്നീ ട്രാൻസ്മിഷനുകളാണ് 1.5 എൻജിനോടൊപ്പം ഉണ്ടാവുക. 100 എച്ച് പിയും 135 ന്യൂട്ടൺ മീറ്ററുമാണ് ഇവയുടെ ഔട്ട്പുട്ട്. ഈ വിഭാഗത്തിൽ ആദ്യമായി 4 വീൽ ഡ്രൈവും ഇവയിൽ ലഭ്യമാവും