
അജിത് പവാർ മഹാരാഷ്ട്ര നിയമസഭയുടെ പ്രതിപക്ഷനേതാവാകും
മുതിർന്ന എൻ.സി.പി നേതാവ് അജിത് പവാർ മഹാരാഷ്ട്ര നിയമസഭയുടെ പ്രതിപക്ഷനേതാവാകും. ഉദ്ധവ് താക്കറെ സർക്കാരിൽ ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാർ ശരത് പവാറിന്റെ അനന്തിരവൻ കൂടിയാണ്.
മഹാവികാസ് അഗാഡിയിൽ ഏറ്റവും കൂടുതൽ എം.എൽ.എമാരുള്ളതിനാലാണ് എൻ.സി.പിക്ക് പ്രതിപക്ഷ നേതൃസ്ഥാനം ലഭിച്ചത്. 55 എംഎൽഎമാരുണ്ടായിരുന്ന ശിവസേനയ്ക്ക് നിലവിൽ 16 പേരുടെ പിന്തുണ മാത്രമാണുള്ളത്. ബാരമതിയിൽ നിന്നുള്ള സാമാജികനായ അജിത് പവാർ ഉപമുഖ്യമന്ത്രി സ്ഥാനം കൂടാതെ ധനമന്ത്രി പദവിയും വഹിച്ചിരുന്നു.