
ഖത്തർ ഐ എം സി സി മലപ്പുറം ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം
ദോഹാ:- ഖത്തർ ഐ എം സി സി മലപ്പുറം ജില്ലാ വാർഷിക കൗൺസിൽ യോഗവും പുതിയ കമ്മീറ്റി ഭാരവാഹികളെ തിരഞ്ഞെടുപ്പും നടന്നു .യോഗ ത്തിൽ ഖത്തർ ഐ എം സി സി സെൻട്രൽ കമ്മീറ്റി പ്രസിഡൻറ് ഇല്യാസ് മട്ടന്നൂർ അദ്ധ്യക്ഷനായീ ,2022-2024 വർഷത്തെ ഖത്തർ ഐ എം സി സി മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികളെ തീരഞ്ഞെടുപ്പ് റിട്ടെണിംഗ് ഓഫിസർ ടി ടി നൗഷീർ മാഷ് നിയന്ത്രിച്ചു.ജില്ലാ കമ്മിറ്റിയുടെ വാർഷിക പദ്ധതി വിശകലനം എൻജിനീയർ :ഡാനിഷ് മഞ്ചേരി അവതരിപ്പിച്ചു.
ഖത്തർ ഐ എം സി സി മലപ്പുറം ജില്ലാ മില്ലത്ത് സാന്ത്വനം കൺവീനറായി ,അബ്ദുൽ സമദ് പെരിന്തൽമണ്ണ,ഗഫൂർ പെരുന്തല്ലൂർ എന്നിവരെ യോഗം തിരഞ്ഞെടുത്തു.ഡിസംബർ 28,29,30 തിയ്യതികളിൽ കോഴിക്കോട് നടക്കുന്ന ഐ എൻ എൽ സംസ്ഥാന സമ്മേളനത്തിന്റെ വിജയത്തിനായി പ്രവർത്തിക്കാൻ ഖത്തർ ഐ എം സി സി യിലെ മലപ്പുറം ജില്ല യിൽ നിന്നുള്ള വിവിധ മണ്ഡലങ്ങളിലെ പ്രതിനിധികളോട് ഖത്തർ ഐ എം സി സി സെൻട്രൽ കമ്മിറ്റി ജനറൽ സിക്രട്ടറി ജാബീർ ബേപ്പൂർ അഭ്യാർത്ഥിച്ചു.ഖത്തർ ഐ എം സി സി സെൻട്രൽ കമ്മിറ്റി പ്രതിനിധികളായ മുസ്തഫാ കബീർ കാഞ്ഞങ്ങാട്,മുനിർ മേപ്പഴൂർ എന്നിവർ സംസാരിച്ചു.