
വിക്രാന്ത് റോണ 3Dയിൽ എത്തും
വിക്രാന്ത് റോണ, അതിന്റെ നായകനായ കിച്ച സുദീപിന്റെ ഇതുവരെയുള്ള ഏറ്റവും ചെലവേറിയ ചിത്രമാണ്. കാടുകൾ, ക്ഷേത്രങ്ങൾ, 80-40 അടി ഉയരമുള്ള പെട്ടകം എന്നിവയുടെ യഥാർത്ഥ സെറ്റ് ഉപയോഗിച്ച് സംവിധായകൻ അനുപ് ഭണ്ഡാരിയുടെ കാഴ്ചപ്പാട് സംഘം സ്ക്രീനിലേക്ക് കൊണ്ടുവന്നു, ഇവയെല്ലാം നിർമ്മിക്കാനും പരിപാലിക്കാനും ചെലവേറിയതാണ്. സിനിമ തീയറ്ററിൽ 3D പതിപ്പ് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
കന്നഡ സൂപ്പർ താരം കിച്ച സുദീപ് നായകനാകുന്ന പുതിയ ചിത്രമാണ് വിക്രാന്ത് റോണ.നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സുദീപിന്റെ വിക്രാന്ത് റോണ ഒരു ഫാന്റസി ആക്ഷൻ ചിത്രമാണ്. ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നത് ബോളിവുഡ് താരം ജാക്വലീൻ ഫെർണാൻഡസാണ്. 3 ഡി യിലാണ് ആണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ പ്രദർശനത്തിന് എത്തുന്നത്. ജൂലൈ 28 നു ആണ് വിക്രാന്ത് റോണ റീലീസ് ചെയ്യുന്നത്.കന്നഡയിൽ ഒരുങ്ങുന്ന വിക്രാന്ത് റോണ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്,,ഇംഗ്ലീഷ് ഭാഷകളിൽ മൊഴി മാറ്റി എത്തും.