
ഐഎന്‍എംആര്‍സിയുടെ രണ്ടാം റൗണ്ടിനായി ഹോണ്ട റേസിങ് ടീം ചെന്നൈയില്‍
കൊച്ചി: മദ്രാസ് മോട്ടോര്‍ റേസ് ട്രാക്കില്‍ നടക്കുന്ന 2022 ഇന്ത്യന്‍ നാഷണല്‍ മോട്ടോര്‍ സൈക്കിള്‍ റേസിങ് ചാമ്പ്യന്‍ഷിപ്പിന്റെയും (ഐഎന്എംആര്സി), ഇഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പിന്റെയും രണ്ടാം റൗണ്ടിനായി ഹോണ്ട റേസിങ് ഇന്ത്യ ടീം ചെന്നൈയില്‍ എത്തി.
ഇഡിമിത്സു ഹോണ്ട എസ്കെ69 റേസിങ് ടീമിലെ രാജീവ് സേതു, സെന്തില്‍ കുമാര്‍, എഎസ്കെ ഹോണ്ട റേസിങ് ടീമിലെ അഭിഷേക് വസുദേവ് എന്നിവര്‍ വീണ്ടും പ്രോസ്റ്റോക്ക് 165 സിസി വിഭാഗത്തിലെ ആദ്യ സ്ഥാനങ്ങള്‍ ലക്ഷ്യമിട്ടാണ് രണ്ടാം റൗണ്ടിനെത്തുന്നത്. ആദ്യ റൗണ്ടില്‍ ഇഡിമിത്സു ഹോണ്ടഎസ്കെ69 റേസിങ് ടീം 25 പോയിന്റുകള്‍ നേടിയിരുന്നു.
എന്‍എസ്എഫ്250ആര് വിഭാഗത്തിന്റെ ആദ്യറൗണ്ടില്‍ നേടിയ ആധിപത്യം തുടരനായിരിക്കും സാര്‍ഥക് ചവാന്, ശ്യാം സുന്ദര്‍, എ.എസ് ജെയിംസ് എന്നിവരുടെ ശ്രമം. കാവിന് ക്വിന്റല്‍, രക്ഷിത് എസ് ഡേവ്, ജോഹാന്‍ റീവ്സ് ഇമ്മാനുവല്‍, തിയോപോള്‍ ലിയാന്‍ഡര്‍, പ്രകാശ് കാമത്ത്, സാമുവല്‍ മാര്ട്ടിന്, മൊഹ്സിന്‍ പി, രാജ് ദശ്വന്ത്, വിവേക് രോഹിത് കപാഡിയ എന്നിവരും കടുത്ത മത്സരത്തിനാണ് തയാറെടുക്കുന്നത്. അതേസമയം, ഒന്നാം റൗണ്ടില്‍ തുടര്‍വിജയങ്ങള്‍ നേടിയ 14കാരനായ റഹീഷ് ഖാത്രി ആണ് നിലവില്‍ സിബിആര്‍150ആര് ക്ലാസിലെ സ്കോര്‍ബോര്‍ഡില്‍ മുന്നില്‍. സിദ്ധേഷ് സാവന്ത് ആണ് രണ്ടാം സ്ഥാനത്ത്. ശ്യാം ബാബു, ഹര്‍ഷിത് ബോഗര്‍, സ്റ്റീവ് വോ സുഗി, ബീദാനി രാജേന്ദ്ര, സയ്യിദ് മുഹമ്മദ്, പൊട്ടു വിഘ്നേഷ് എന്നിവരാണ് ഈ വിഭാഗത്തില്‍ ഹോണ്ടയുടെ മറ്റു റൈഡര്‍മാര്‍.
വെല്ലുവിളി നിറഞ്ഞ ദേശീയ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യറൗണ്ട് ഈ വാരാന്ത്യത്തില്‍ വരാനിരിക്കുന്ന മത്സരങ്ങള്‍ക്കായി തയാറെടുക്കുന്ന ടീമിന് ആലോചനയ്ക്കും എന്താണ് പ്രാവര്‍ത്തികമാക്കേണ്ടതിന്റെ നിര്‍ണായക വശങ്ങള് നല്‍കിയെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബ്രാന്‍ഡ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഓപ്പറേറ്റിങ് ഓഫീസര്‍ പ്രഭു നാഗരാജ് പറഞ്ഞു. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം തങ്ങളുടെ വിദഗ്ധ പരിശീലകന് തഡയുക്കി ഒകാഡ ഈ റൗണ്ടില്‍ ടീമിനൊപ്പം ചേരുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.