
പൊണ്ണത്തടിയോ? വിഷമിക്കേണ്ട, പരിഹാരം നിങ്ങളുടെ അടുക്കളയിലുണ്ട്
പൊണ്ണത്തടി ഇന്ന് ശരിക്കും ഒരു പ്രശ്നമായി മാറിയിട്ടുണ്ട്. പൊണ്ണത്തടി മറ്റ് പല രോഗങ്ങൾക്ക് ഇടയാക്കും. പൊണ്ണത്തടി കാരണം ആളുകൾക്ക് പ്രമേഹം, ദഹനക്കേട്, രക്തസമ്മർദ്ദം തുടങ്ങിയ ഗുരുതരമായ രോഗങ്ങളുണ്ടാകാനുള്ള സാധ്യതയും കൂടുന്നു. അതുകൊണ്ടുതന്നെ നമ്മുടെ ശരീരത്തിൽ കൊഴുപ്പ് അടിയുന്നത് നിയന്ത്രിക്കണം. പൊണ്ണത്തടി ഹൃദ്രോഗ സാധ്യത കൂട്ടിയേക്കാം. പൊണ്ണത്തടി വർദ്ധിക്കുന്നതിന് പല കാരണങ്ങളുമുണ്ടാകാം എങ്കിലും മോശം ഭക്ഷണ ശീലങ്ങളും ജീവിതശൈലിയുമാണ് മിക്കവരിലും ഈ അമിതവണ്ണം ഉണ്ടാകാൻ കാരണം. ഇതിൽ നിന്നും രക്ഷനേടാൻ ഈ ചായ ഒന്നു പരീക്ഷിച്ചു നോക്കൂ.
പെരുംജീരകം, അയമോദകം, ജീരകം എന്നിവയുടെ ചായ കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് വേഗത്തിൽ അലിയിച്ചു കളയാൻ സഹായിക്കും. ഈ ചായ രാവിലെ വെറുംവയറ്റിൽ കുടിക്കുന്നതിലൂടെ ശരീരത്തിലെ വിഷാംശം പുറന്തള്ളപ്പെടും.
പെരുംജീരകത്തിൽ വിറ്റാമിൻ, പ്രോട്ടീൻ, ഫൈബർ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ആശ്വാസം നൽകും. ഇതോടൊപ്പം മലബന്ധത്തിൽ നിന്നും ആശ്വാസവും നൽകും. ഇത് കുടിക്കുന്നതിലൂടെ ശരീരത്തിലെ മെറ്റബോളിസം നന്നായി നിലനിൽക്കുകയും ദഹന പ്രശ്നങ്ങൾ മാറുകയും ചെയ്യും. പെരുംജീരകം, അയമോദകം, ജീരകം എന്നിവ ചേർത്ത് ചായ കുടിക്കുന്നത് രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കും.
പെരുംജീരകം, അയമോദകം, ജീരകം എന്നിവ രാത്രി മുഴുവൻ കുതിർക്കാൻ ഇടുക. രാവിലെ ഇത് തിളപ്പിച്ചശേഷം ചെറുചൂടോടെ കുടിക്കുക.