
‘വോട്ടര്‍ പട്ടികയുടെ പേരില്‍ തിരഞ്ഞെടുപ്പ് വൈകിപ്പിക്കില്ല’; എ.സി.മൊയ്തീന്
തിരുവനന്തപുരം: വോട്ടര്‍ പട്ടികയുടെ പേരില്‍ സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് വൈകിപ്പിക്കില്ലെന്ന് മന്ത്രി എ.സി.മൊയ്തീന്. അതേസമയം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് തിരഞ്ഞെടുപ്പ് നടത്താനുള്ള എല്ലാ സഹായവും സര്‍ക്കാര്‍ ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തദ്ദേശ തിരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍പട്ടിക ഉപയോഗിക്കരുതെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിധിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
‘കോടതി ഉത്തരവ് സര്‍ക്കാരിന് തിരിച്ചടിയാണെന്ന് കരുതുന്നില്ല. തിരഞ്ഞെടുപ്പ് കമ്മിഷനുമായി കലഹിച്ച് തിരഞ്ഞെടുപ്പ് നീട്ടികൊണ്ടുപോകലല്ല, മറിച്ച് കമ്മിഷന് വേണ്ട സഹായങ്ങള്‍ നല്കി തിരഞ്ഞെടുപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കുക എന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും’ മന്ത്രി വ്യക്തമാക്കി.