
കോതമംഗലം പള്ളികേസില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
മലങ്കര ഓർത്തഡോക്സ് സഭയുടെ അങ്കമാലി മെത്രാസനത്തില്‍ ഉള്‍പ്പെട്ട കോതമംഗലം പള്ളിയെ സംബന്ധിച്ച കേസ് ഇന്ന് ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ ഉണ്ടായിരുന്നു.കളക്ടര്‍ പള്ളി ഏറ്റെടുക്കാത്തതിനെതിരെയുള്ള കോടതി അലക്ഷ്യ കേസില്‍ ശക്തമായ വിമര്‍ശനം സര്‍ക്കാരിനെതിരെ ബഹുമാനപ്പെട്ട ഹൈക്കോടതി നടത്തി.
ഈ രീതിയെ യോജിക്കാന്‍ പറ്റില്ലെന്നും കോടതി എല്ലാ കാര്യങ്ങളിലും ഇടപെടുമെന്നും വ്യക്തമായി സര്‍ക്കാരിനോട് പറഞ്ഞു. സര്‍ക്കാര്‍ ഏകപക്ഷിയമായി മറുഭാഗത്തോട് അതായത് പാത്രിയര്‍ക്കീസ് പക്ഷത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് കോടതിയ്ക്ക് ബേധ്യമായി . സര്‍ക്കാരിന് വിധി നടപ്പിലാക്കാന്‍ ഫോഴ്സ് ഇല്ലെന്നും ഇലക്ഷനാണെന്ന് പറഞ്ഞ് വിമുക്തകാണിച്ചതിനെ തുടര്‍ന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി കേന്ദ്ര ഗവണ്മന്റിനോടും വക്കീലിനോടും നേരിട്ട് നാളെ കോടതിയില്‍ ഹാജരാകുവാന്‍ ആവശ്യപ്പെട്ടു.
സഭാ കേസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് കേരള ഗവണ്മെന്റിനൊരു വലിയ തിരിച്ചടിയാണിത്. കേന്ദ്ര സേന സംസ്ഥാനത്ത് വരികയും വിധി നടപ്പാക്കുകയും ചെയ്താല്‍ കേരളത്തിന്റെ ക്രമസമാധാന നില തകര്ന്നുവെന്നുതന്നെ വിലയിരുത്തപ്പെടും. ഇപ്പോള്‍ തന്നെ പലതരത്തിലുള്ള വിവാദത്തില്‍ പെട്ടിരിക്കുന്ന സര്‍ക്കാരിന് ഇത് വലിയൊരു തിരിച്ചടിയാകും.