കൊച്ചിയിൽ വീണ്ടും ഹണിട്രാപ്; രണ്ട് പേർ അറസ്റ്റിൽ
കൊച്ചി: നഗ്ന ദൃശ്യങ്ങൾ പകർത്തി മൊബൈൽ ഫോണും സ്വർണവും തട്ടിയെടുത്ത കേസിൽ യുവതി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. കൊല്ലം മയ്യനാട് സ്വദേശിനി റിസ്വാനയും, എറണാകുളം പോണേക്കര സ്വദേശി അൽത്താഫുമാണ് ചേരാനെല്ലൂർ പൊലീസിന്റെ പിടിയിലായത്.
പ്രതികൾ ചെരാനെല്ലൂർ വിഷ്ണുപുരം ഫെഡറൽ ബാങ്ക് ലിങ്ക് റോഡിൽ വാടകയ്ക്ക് താമസിക്കുകയാണ്. റിസ്വാന വാട്ട്സാപ്പ് വഴി സന്ദേശം അയച്ച് അൽത്താഫിന്റെ സുഹൃത്തായ പത്തൊൻപതുകാരനെ തങ്ങളുടെ വീട്ടിലേക്ക് എത്തിക്കുകയായിരുന്നു.പ്രതികൾ തട്ടിയെടുത്ത സ്വർണമാലയും മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.