ജാവയുടെ രണ്ടാം വരവിൽ വില്‍പ്പന അരലക്ഷം
2018 ല്‍ ആണ് ജാവ ബൈക്കുകള്‍ ഇന്ത്യയില്‍ തിരികെ എത്തിയത്. 22 വര്‍ഷങ്ങള്‍ക്കു ശേഷം ആയിരുന്നു ജാവയുടെ ഇന്ത്യയിലേക്കുള്ള മടങ്ങി വരവ്. ജാവ, ജാവ 42 എന്നീ മോഡലുകള്‍ ആദ്യവും ശേഷി കൂടിയ കസ്റ്റം ബോബർ മോഡൽ ആയ പെരാക്ക് അടുത്തിടെയുമാണ് വിപണിയില്‍ എത്തിയത്. രണ്ടാം വരവിൽ ജാവ മോട്ടോർ സൈക്കിളുകളുടെ മൊത്തം വിൽപന അരലക്ഷം യൂണിറ്റ് കവിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. നിർമാതാക്കളായ ക്ലാസിക് ലെജൻഡ്സ് ഇക്കാര്യം വ്യക്തമാക്കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജാവ ശ്രേണിയിൽ അവതരിപ്പിച്ച മൂന്നു മോഡലുകളുടെയും ഉൽപ്പാദനം ഉയർത്താനും മികച്ച വിൽപ്പന, വിൽപ്പനാന്തര സേവന ശൃംഖല സ്ഥാപിക്കാനുമൊക്കെയുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കിയാതായാണ് റിപ്പോര്‍ട്ടുകള്‍.
പൂർണതോതിൽ പ്രവർത്തനം ആരംഭിച്ച ആദ്യ വർഷത്തിനകം തന്നെ ഈ നേട്ടം കൈവരിക്കാനായെന്നും കമ്പനി പറയുന്നു.ദീര്‍ഘകാലത്തെ ലോക്ക്ഡൗണും മറ്റും പരിഗണിക്കുമ്പോൾ തകർപ്പൻ നേട്ടമാണു ജാവ കൊയ്തതെന്നാണു ക്ലാസിക് ലെജൻഡ്സ് അവകാശപ്പെടുന്നത്.രാജ്യത്തെ ഡീലർഷിപ്പുകളുടെ എണ്ണം ഈ വർഷം ഡിസംബറോടെ 205 ആയി ഉയർത്താന്‍ ജാവ മോട്ടോർസൈക്കിൾസ് ഒരുങ്ങന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഡിസംബറോടെ പുതിയ 42 ഡീലർഷിപ്പുകൾ കൂടി തുടങ്ങനാണ് ബ്രാൻഡിന്റെ പദ്ധതി.