
ക്ലാസിക് 350ന് പുതിയ വർണങ്ങൾ തീർത്ത് റോയൽ എൻഫീൽഡ്
റോയൽ എൻഫീൽഡ് വാഹന നിരയിലെ പ്രധാന മോഡലുകളിൽ ഒന്നായ ക്ലാസിക് 350യ്ക്ക് രണ്ട് പുത്തൻ നിറങ്ങള്‍ നൽകി. ഓറഞ്ച് എംമ്പർ, മെറ്റല്ലോ സിൽവർ എന്നിവയാണ് പുത്തൻ നിറങ്ങൾ എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 1.83 ലക്ഷം മുതലാണ് പുതിയ ക്ലാസിക് 350 മോഡലുകൾക്ക് വില.
രണ്ട് പുതിയ നിറങ്ങളും അലോയ് വീലുകൾക്കും, ട്യൂബിലെസ്സ് ടയറുകൾക്കൊപ്പവുമാണ് എത്തുന്നത്. പുറകിലെ മഡ്ഗാർഡ്, ടൂൾ ബോക്സ്, പെട്രോൾ ടാങ്കിന്റെ പകുതി ഭാഗം എന്നിവിടങ്ങളിൽ ഓറഞ്ച് നിറവും ബാക്കി വാഹന ഭാഗങ്ങൾക്ക് കറുപ്പ് നിറവുമാണ് ഓറഞ്ച് എംമ്പർ ഓപ്ഷനിൽ കാണാനാവുന്നത്.