
മുന്നണികൾ കൈ ഒഴിഞ്ഞു സോളാർ കേസ്
കത്തി നിർത്താൻ ശ്രമിച്ച സോളാർ കേസ് അതിൻ്റെ തുടക്കത്തിൽ തന്നെ മങ്ങി
ചില സീസണിൽ ചില പക്ഷികൾ ചില സ്ഥലങ്ങളിൽ ചേക്കേറുന്നതുപൊലെയും നാലു വർഷത്തിൽ ഒരിക്കൽ മാത്രം മൂന്നാറിൽ പൂക്കുന്ന നീലകുറിഞ്ഞി പൊലെ പ്രത്യക്ഷപ്പെടുന്ന സോളാറും അതിൽ ഉൾപ്പെട്ട വനിതയുടെയും ഈ പ്രാവശ്യത്തെ രംഗ പ്രവേശം അമ്പേ പരാജയപ്പെട്ടു.’ മുൻ മന്ത്രി എ.പി അനിൽകുമാറിനെതിരെ ജഡ്ജി മുമ്പാകെ രഹസ്യമൊഴി കൊടുക്കുമെന്ന് പരസ്യമായി പറയുകയും എന്നാൽ അതിന് താല്പര്യം കാണിക്കാതെ മുടന്തൻ ന്യായം പറഞ്ഞ് ഒഴിഞ്ഞുമാറികൊണ്ടിരിക്കുന്നു.
ശരണ്യ മനോജ് കുമാറിൻ്റെ പരസ്യ പ്രസ്താവന സോളാർ കേസിൻ്റെ അസ്ഥിവാരം ഇളക്കിമറിച്ചു. ഭരണകക്ഷിക്ക് വേണ്ടത് ഉമ്മൻ ചാണ്ടിയെ ആണ് ജയിലിൽ കിടക്കുമ്പോൾ എഴുതിയ എഴുത്തിൽ തന്നെ ഉമ്മൻ ചാണ്ടി ലൈംഗീകമായി പീഡീപ്പിച്ചു എന്ന ഇക്കിളിപ്പെടുത്തുന്ന വിവരണം കേൾക്കാൻ കാത്തിരുന്ന പൊതുജനത്തിന് നിരാശ മാത്രം ആണ് ആ വെളിപ്പെടുത്തൽ.തല പൊയ പൊലെ ആയി ആ കേസ് കേരളത്തിലെ മൂന്ന് മുന്നണിയിലെയും പ്രധാനികൾ തന്നെ ലൈഗീകമായി പീഢിപ്പിച്ചു എന്ന് പരസ്യമായി പറയുമ്പോൾ ഈ കേസ് ഇനി മുന്നോട്ടു് കൊണ്ടുപോകാൻ ഒരു മുന്നണി നേതൃത്വവും സഹായിക്കുകയില്ല.
കാരണം ബിജെപിയുടെ അഖിലേന്ത്യാ ഉപാധ്യക്ഷൻ എപി അബ്ദുള്ള കുട്ടിക്കെതിരെ തന്നെ ആരോപണം ഉന്നയിക്കുമ്പോൾ ബിജെപി തന്നെ പ്രതിരോധത്തിലാക്കുന്നു. ഇടതുപക്ഷത്തിലേക്ക് തിരിയുമ്പോൾ ബാർ കോഴക്കേസിൽ 10 കോടിയുടെ വാഗ്ദാനം ഉയർന്നു നിൽക്കുമ്പോൾ തന്നെ ജോസ് കെ.മാണിക്കെതിരെ സോളാർ വിവാദനായിക ലൈംഗീകാരോപണത്തിൽ ഉറച്ചു നിൽകുമ്പോൾ ഭരണമുന്നണി തന്നെ പ്രതിരോധത്തിലായി പ്രതിപക്ഷ നേതാക്കന്മാർ എല്ലാം തന്നെ സോളാർ കേസിൽ പ്രതിസ്ഥാനത്താക്കാൻ വേണ്ടി Q നിർത്തിയിരിക്കുമ്പോൾ ഇനി ഈ കേസിൽ ആര് സഹായിക്കും അഥവാ സഹായിക്കാൻ ആരെങ്കിലും മുതിർന്നാൽ അറിഞ്ഞോ അറിയാതെയോേ സോളാർ കേസിൽ പ്രതിയാകാനും ഇടയുണ്ട്.