
ഗണേഷ് കുമാറും കേരളാകോൺഗ്രസ് (ബി )യും തകർച്ചയിലോ ?
ഗണേഷ് കുമാറിനെ കേരള കോൺഗ്രസ് (ബി) പാർട്ടിക്ക് മന്ത്രി സ്ഥാനവും അധികാരവും ഇല്ലാതെ എത്ര കാലം ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും തുടരാൻ സാധിക്കും. ഇടതുപക്ഷത്തെ ഏകാംഗ പാർട്ടി എംഎല്‍എയ്ക്ക് മന്ത്രി സ്ഥാനം ലഭിക്കുന്നില്ലായെങ്കിൽ പാർട്ടി അനുയായികൾ ക്രമേണ കൊഴിഞ്ഞു പോയി പാർട്ടി തന്നെ ഇല്ലാതാകും.ഗണേഷ് / കുമാറിൻ്റെ പിതാവായ ആര് ബാലകൃഷ്ണപിള്ളയുടെ സ്ഥിരം മണ്ഡലമായ കൊട്ടാരക്കര സി.പി.എം ‘സ്വന്തമാക്കിയതോടു കൂടി നിയമസഭയിലേക്ക് രണ്ടു സീറ്റിൽ മത്സരിക്കാനുള്ള മോഹം അവസാനിച്ചു.
2021 ൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇപ്പോഴുള്ള എല്‍ഡിഎഫ് ഗവൺമെൻറ് നേരിടുന്നതുടർച്ചയായ വിവാദങ്ങൾ ഭരണ തുടർച്ചയ്ക്ക് വിലങ്ങുതടിയായി മാറുമെന്ന് ഉറപ്പാണ്.
അങ്ങനെ എങ്കിൽ വീണ്ടും പത്തനാപുരത്തുകാർ വിജയിപ്പിച്ചു വിട്ടാലും പ്രതിപക്ഷത്തെ ഒരു സാധാരണ എംഎല്‍എ ആയി അധികാരസ്ഥാനമില്ലാതെ ആയാൽ എത്ര കാലം കൂടെ ഉള്ളവരെ പിടിച്ചു നിർത്താൻ സാധിക്കും?
ഇൻഡ്യയിൽ ഭരണസ്ഥാനത്തെത്താ തെ ഒരു പാർട്ടി അധികകാലം നിലനിന്നിട്ടില്ല ആ പാർട്ടികളുടെ ഗതി കേരള കോൺഗ്രസ് ബിക്ക് വരും കാരണം ആ പാർട്ടിയുടെ നിലവിലെ നേതാവായ ഗണേഷ് കുമാറിനെതിരെ കേരളത്തിൽ ഉണ്ടാകുന്ന പെൺ വിഷയങ്ങൾ തന്നെ. സോളാർ വിഷയത്തിലെ കഥാനായികയെ തൻ്റെ സിനിമയിലെ നായികയെപ്പൊലെ അഭിനയിക്കാനും സംഭാഷണം പറഞ്ഞു കൊടുക്കാനും തിരക്കഥ മാറ്റി എഴുതിപ്പിക്കാനും കാണിച്ച ആ ഒരു പാടവം പറഞ്ഞറിയിക്കാൻ പറ്റില്ല.
പിതൃതുല്യം കാണുന്നു എന്നു് പറയുകയും തരം കിട്ടിയപ്പോൾ കാലെ പിടിച്ച് നിലത്ത് മലർത്തി അടിക്കാൻ ശ്രമിക്കുക ചെയ്യുന്ന സദാചാര ബോധവും ധാർമ്മികമല്ലാത്തതുമായ പ്രവർത്തി മനുഷ്യ മനസാക്ഷിയെ ലജ്ജിപ്പിക്കുന്നു സിനിമാ നടി ആക്രമിക്കപ്പെട്ട കേസ്സിൽ സ്വന്തം ഓഫീസ് സെക്രട്ടറി അറസ്റ്റിലായിട്ടും അതിനെതിരെ ഒന്നു് പരസ്യമായി പ്രതികരിക്കാൻ പോലും തയ്യാറാകത്തത് ഈ പ്രശ്നത്തിൻ്റെ നിഗൂഢത ദുരൂഹമായി തുടരുന്നു.ആക്രമിക്കപ്പെട് നടിയുമായോ, സോളാർ നായികയുമായോ ഏതെങ്കിലും അടുത്ത ബന്ധം ഉള്ളവർക്കല്ലേ :ഈ വിഷയത്തിൽ താൽപര്യം ഉണ്ടാകൂ. കൂടാതെ ഈ വിഷയത്തിൽ മുതലെടുപ്പ് നടത്തി ഗുണഭോക്താവ് ആകുന്ന ആൾക്ക് അല്ലേ ഭാവിയിലും ഗുണവും പ്രയോജനവും ഉണ്ടാകൂ.