
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫ് വിടാനൊരുങ്ങുനതായി സൂചന
കണ്ണൂർ :കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫ് വിടാനൊരുങ്ങുന്നു. മുന്നണിയില്‍ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നാണ് പരാതി. ഇതോടെ ജില്ലയില്‍ രണ്ട് ബ്ലോക്ക് പഞ്ചായത്ത് അടക്കം മൂന്ന് തദ്ദേശ സ്ഥാപനങ്ങളില്‍ യുഡിഎഫിന്റെ ഭരണസാധ്യതകള്‍ മങ്ങി.
കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ നിലപാട് ഇന്ന് തൊടുപുഴയില്‍ ചേരുന്ന ജോസഫ് വിഭാഗത്തിന്റെ ഉന്നതാധികാര സമിതി യോഗം ചര്‍ച്ച ചെയ്യുംസീറ്റ് വിഭജനത്തിലും വിജയിച്ച തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ സമിതികളിലും അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന് ആരോപിച്ചാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫ് വിടാന്‍ ഒരുങ്ങുന്നത്.