
കണ്ടല്‍ക്കാട് സംരക്ഷണ യോഗം തിങ്കളാഴ്ച
തൃശൂർ :ജില്ലയിലെ കണ്ടല്‍ കാടുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ഉന്നതതല യോഗം തിങ്കളാഴ്ച തൃശൂര്‍ രാമനിലയത്തില്‍ നടക്കും. കൃഷി വകുപ്പ് മന്ത്രി സുനില്‍കുമാര്‍, വനം വകുപ്പ് മന്ത്രി കെ രാജു എന്നിവര്‍ക്കൊപ്പം സോഷ്യല്‍ ഫോറസ്റ്ററി ഉദ്യോഗസ്ഥരും വിദഗ്ധരും യോഗത്തില്‍ പങ്കെടുക്കും.
ചാവക്കാട് പെരുങ്ങാട് പുഴയോട് ചേര്‍ന്ന 234 ഏക്കര്‍ കണ്ടല്‍ കാടിന്റെ സംരക്ഷണമടക്കം ജില്ലയിലെ കണ്ടല്‍ വനങ്ങളുടെ പാരിസ്ഥിതിക പ്രാധാന്യം യോഗം ചര്‍ച്ചചെയ്യും.