
കൊല്ലപ്പെട്ട അനീഷിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
പാലക്കാട് :കൊല്ലപ്പെട്ട അനീഷിന്റെ മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. കാലിലെ ആഴത്തിലുള്ള മുറിവ് രക്തസ്രാവത്തിന് കാരണമായി. രക്ത ദമനികൾ മുറിഞ്ഞുപോയെന്നും തുടയിൽ ആഴത്തിലുള്ള മുറിവുകളാണെന്നും റിപ്പോർട്ടിൽ പറയുന്നു.ഇന്നലെയാണ് പ്രണയിച്ച് വിവാഹം കഴിച്ചതിന് എലമന്ദം സ്വദേശി അനീഷിനെ ഭാര്യാവീട്ടുകാർ കൊലപ്പെടുത്തിയത്. തേങ്കുറിശ്ശിക്ക് സമീപം മാനാംകുളമ്പിലാണ് കൊലപാതകം നടന്നത്.
മൂന്നു മാസം മുമ്പാണ് അനീഷിന്റെ വിവാഹം കഴിഞ്ഞത്. അനീഷിനെ കൊന്നത് ഭാര്യവീട്ടുകാരെന്നാണ് ബന്ധുക്കള്‍ പറഞ്ഞിരുന്നു. അനീഷിന്റെ കൊലപാതകം ആസൂത്രിതമെന്ന് കൊലപാതകത്തിന് ദൃക്സാക്ഷിയായ സഹോദരന് പറഞ്ഞിരുന്നു.