
മലപ്പുറത്ത് 465 രോഗമുക്തർ
മലപ്പുറം :ജില്ലയില്‍ ഇന്ന് രോഗമുക്തരായ 465 പേരുള്‍പ്പടെ 82,788 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയത്. 70,555 പേരാണ് വീടുകളിലും മറ്റുമായി ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 5,313 പേര് വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്.
കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 527 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 188 പേരും കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 188 പേരുമാണ് കഴിയുന്നത്. ഇതുവരെ 461 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.