
പാകിസ്താനിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് നാല് പേർ മരിച്ചു
പാകിസ്താനിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് നാല് മരണം. ഉത്തര പാകിസ്താനിലെ മിനിമാർഗിൽ രക്ഷാദൗത്യത്തിനിടെയാണ് സംഭവം.
പൈലറ്റ്, സഹപൈലറ്റ്, രണ്ട് പട്ടാളക്കാർ എന്നിവരാണ് മരിച്ചത്. സാങ്കേതിക കാരണങ്ങളെതുടർന്നാണ് അപകടമെന്നാണ് നിഗമനം. ഹിമാപാതത്തിൽ പെട്ട് മരിച്ച പട്ടാളക്കാരുടെ മൃതദേഹം കൊണ്ടുപോകാനെത്തിയ ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്.