
തൊടുപുഴ നഗരസഭ യുഡിഎഫ് ഭരിക്കും; ചെയർമാൻ സ്ഥാനത്തെ ചൊല്ലി തർക്കം
തൊടുപുഴ: വിമത പിന്തുണച്ചതോടെ തൊടുപുഴ നഗരസഭ യുഡിഎഫ് ഭരിക്കും. 35 അംഗ നഗരസഭയിൽ 13 സീറ്റ് നേടിയ യുഡിഎഫിന് വിമത നിസ സക്കീർ ആണ് പിന്തുണ പ്രഖ്യാപിച്ചത് .
ഇതോടെ നഗരസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ യുഡിഎഫിന് 14 സീറ്റുകളായി. അതേസമയം, ചെയർമാൻ സ്ഥാനത്തെ ചൊല്ലി തർക്കം തുടരുകയാണ്. ആദ്യ ടേം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും ലീഗും കേരള കോൺ ( ജോസഫ്) വിഭാഗവും രംഗത്തെത്തി.