
ഓപ്പറേഷന് പി ഹണ്ട് ;പരിശോധന ശക്തമാക്കി പോലീസ്
തിരുവനന്തപുരം :കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങളും മറ്റും പ്രചരിപ്പിക്കുന്നവരെ കണ്ടെത്താനായി എല്ലാ ജില്ലകളിലും ഓപ്പറേഷന് പി ഹണ്ടിന്റെ പൊലീസ് പരിശോധന ശക്തമാക്കി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും റെയ്ഡ് തുടരുകയാണ്. തിരുവനന്തപുരം സിറ്റിയില്‍ നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, രണ്ട് പേരെ അറസ്റ്റ് ചെയ്തു. കോട്ടയം ജില്ലയില്‍ 20 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നാല് പേര് അറസ്റ്റിലായി.
എറണാകുളം ജില്ലയില്‍ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.സംസ്ഥാന പൊലീസും സൈബര്‍ ഡോമും ചേര്‍ന്ന് മാസങ്ങളായി സംസ്ഥാനത്ത് നടത്തുന്ന സൈബര്‍ ഓപ്പറേഷനാണ് ഓപ്പറേഷന് പി ഹണ്ട്. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങളും മറ്റും പ്രചരിപ്പിക്കുന്ന സൈബര്‍ കണ്ണികള്‍ കണ്ടെത്താനാണ് കേരളാ പോലീസിന്റെ ഈ പ്രത്യേക ഓപ്പറേഷന്.