
ദാവൂദ് ഇബ്രാഹിമിൻ്റെ ഭീകരവാദ സംഘത്തിലെ സംഘത്തിലെ മലയാളിയെ ഡൽഹിയിൽ എത്തിയ്ക്കും
ന്യൂഡൽഹി :ദാവൂദ് ഇബ്രാഹിമിൻ്റെ ഭീകരവാദ സംഘത്തിലെ സംഘത്തിലെ മലയാളി അബ്ദുൾ മജീദ് കുട്ടിയെ ഡൽഹിയിൽ എത്തിയ്ക്കും. ഝാർഖണ്ഡിൽ നിന്ന് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയാണ് അബ്ദുൾ മജീദിനെ അറസ്റ്റ് ചെയ്തത്. ട്രാൻസിറ്റ് വാറണ്ട് ലഭിച്ചാൽ ഇന്ന് തന്നെ ഇയാളെ ഡൽഹിയിൽ എത്തിയ്ക്കും.
ഇയാൾക്കെതിരെ നേരത്തെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.കഴിഞ്ഞ 24 വർഷയമായി ഒളിവിൽ കഴിഞ്ഞിരുന്ന ഭീകരനാണ് ഇയാൾ. 1997 ലെ റിപ്പബ്ലിക് ദിനത്തിൽ മഹാരാഷ്ട്രയിലും ഗുജറാത്തിലും സ്ഫോടനം നടത്താനായിട്ട പദ്ധതിയിൽ ഇയാളും പങ്കാളിയാണ്. പാക്കിസ്ഥാൻ രഹസ്യാന്വേഷണ എജൻസിയുടെ എജന്റ് കൂടിയായിരുന്നു അബ്ദുൾ മജീദ്.