
വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും
തിരുവനന്തപുരം :പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും. ഇബ്രാഹിംകുഞ്ഞ് ചികിത്സയിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിയാകും ചോദ്യം ചെയ്യല്‍.
രാവിലെ ഒന്‍പത് മണിമുതല്‍ 12 വരെയും വൈകിട്ട് മൂന്നുമുതല്‍ അഞ്ചുവരെയുമാണ് സമയം അനുവദിച്ചിരിക്കുന്നത്.വിജിലന്‍സ് ഡിവൈഎസ്പി ശ്യാംകുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.