
മാനാഞ്ചിറ കോംട്രസ്റ്റ് നെയ്ത്തു ഫാക്ടറി ഏറ്റെടുക്കാനുള്ള ബില്ല് നടപടിക്രമങ്ങള്‍ പൂർത്തിയാകാതെ തുടരുന്നു
കോഴിക്കോട് :മാനാഞ്ചിറ കോംട്രസ്റ്റ് നെയ്ത്തു ഫാക്ടറി ഏറ്റെടുക്കാനുള്ള ബില്ല് നിയമമായി രണ്ടര വര്‍ഷം കഴിഞ്ഞിട്ടും നടപടിക്രമങ്ങള്‍ പൂർത്തിയാകാതെ തുടരുന്നു . ചട്ടം തയാറാക്കുന്നതിന്റെ അന്തിമ ഘട്ടത്തിലാണെന്നാണ് വ്യവസായ വകുപ്പിന്റെ മറുപടി. എന്നാൽ ചരിത്ര പ്രാധാന്യമുള്ള ഫാക്ടറിയോടുള്ള അവഗണനക്കെതിരെ സമരം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് തൊഴിലാളി സംഘടനകള്‍.
നിയമം നടപ്പാക്കാനുള്ള ചട്ടം തയാറാക്കുന്നത് സംബന്ധിച്ച വ്യവസായ വകുപ്പ് കെഎസ്ഐഡിസികെ നിര്‍ദേശം നല്‍കാനുള്ള നടപടികള്‍ വളരെ വൈകിയാണ് അരംഭിച്ചത്. ചട്ടം തയാറായാലും വ്യവസായ വകുപ്പും നിയമ വകുപ്പും അനുമതി നല്കി ഗസറ്റ് വിജ്ഞാപനം ഇറക്കണം. ഇതിനു ശേഷമേ കോംട്രസ്റ്റ് ഏറ്റെടുക്കലുമായി സര്‍ക്കാരിന് മുന്നോട്ട് പോകാനാകൂ. ഈ സാഹചര്യത്തില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം.