
താരപ്രഭയിൽ ആന്റണി പെരുമ്പാവൂരിന്റെ മകളുടെ കല്യാണം
ആന്റണി പെരുമ്പാവൂരിന്റെ മകളും ഡോക്ടറുമായ അനിഷയുടേയും പെരുമ്പാവൂർ ചക്കിയത്ത് ഡോ വിൻസന്റിന്റെയും സിന്ധുവിന്റെയും മകനായ ഡോക്ടർ എമിൽ വിൻസെന്റിന്റെയും വിവാഹം കഴിഞ്ഞദിവസം നടന്നു. വിവാഹത്തിന് മോഹൻലാലും കുടുംബവും ആദ്യാവസാനം പങ്കെടുത്തു. വിവാഹത്തിന് പളളിയിലേക്ക് വധൂവരന്മാരെ ആനയിച്ച് കൊണ്ട് വരുന്നവർക്കിടയിലും സൂപ്പർസ്റ്റാറും കുടുംബവും ഉണ്ടായിരുന്നു.കറുപ്പ് സ്യൂട്ടും കോട്ടും അണിഞ്ഞ് പുരുഷന്മാരും ചുവപ്പ് നിറമുളള ഗൗണിൽ സ്ത്രീകളും കൈകോർത്ത് പളളിയിലേക്ക് കയറി. ഏറ്റവും അവസാനം മോഹൻലാലും ഭാര്യ സുചിത്രയും ഉണ്ടായിരുന്നു. തൊട്ടു മുമ്പിലായി പ്രണവ് മോഹൻലാലും സഹോദരി വിസ്മയ മോഹൻലാലുമാണ് നടന്നത്. ഏറെ കാലത്തിന് ശേഷമാണ് വിസ്മയ കുടുംബത്തോടൊപ്പം ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്.വൈകുന്നേരം നടന്ന വിവാഹ റിസപ്ഷനിൽ മോഹൻലാലിനൊപ്പം ദിലീപ് അടക്കമുളള മറ്റ് പ്രമുഖ താരങ്ങളും പങ്കെടുത്തു.അനിഷയുടെ വിവാഹ നിശ്ചയത്തിന് മോഹൻലാലും ഭാര്യ സുചിത്രയും മകൻ പ്രണവ് മോഹൻലാലും പങ്കെടുത്തിരുന്നു. എന്നാൽ മനസമ്മതത്തിൽ മോഹൻലാൽ ഒറ്റയ്ക്കാണ് എത്തിയത്. പളളിയിലും തുടർന്ന് നടന്ന വിരുന്ന് സത്കാരത്തിലുമെല്ലാം മുൻപന്തിയിൽ മോഹൻലാൽ ഉണ്ടായിരുന്നു.