
കണ്ണൂരില്‍ ഡപ്യൂട്ടി മേയറെ ചൊല്ലി ലീഗിൽ തർക്കം
കണ്ണൂരിൽ ഡപ്യൂട്ടി മേയറെ തീരുമാനിച്ചതിനെ ചൊല്ലി മുസ്ലിം ലീഗിൽ തർക്കം. ജില്ലാ ജനറല്‍ സെക്രട്ടറിയെ യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞുവെച്ചു. പ്രവർത്തകർ കാറിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. യൂത്ത് ലീഗ് കണ്ണൂർ മേഖലാ ജനറല്‍ സെക്രട്ടറി റാഷിദ് തായത്തെരു രാജിവെച്ചു. ഷബീന ടീച്ചറെ ഡപ്യൂട്ടി മേയറായി നിശ്ചയിച്ചത് ജില്ലാ പ്രസിഡന്റ് ഏകപക്ഷീയമായാണെന്നാണ് വിമർശനം.