
എ ആർ റഹ്മാന്റെ അമ്മ കരീമ ബീഗം അന്തരിച്ചു
സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ അമ്മ കരീമ ബീഗം അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. കരീമ ബീഗത്തിന്റെ സംസ്കാര ചടങ്ങ് ഇന്നുതന്നെ നടക്കും. സംഗീതഞ്ജൻ രാജഗോപാല കുലശേഖരൻ ആണ് കരീമ ബീഗത്തിന്റെ ഭർത്താവ്. അമ്മയുടെ ഫോട്ടോ ഷെയർ ചെയ്ത് മരണവിവരം റഹ്മാൻ തന്നെയാണ് പുറംലോകത്തെ അറിയിച്ചത്. താൻ സംഗീതത്തിലേക്ക് എത്താൻ കാരണം അമ്മയാണെന്ന് റഹ്മാൻ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്.