
ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകക്കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
കാസർഗോഡ് :കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകക്കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. മുഖ്യപ്രതി ഇർഷാദ് ഉൾപ്പെടെയുള്ളവരെ ഉടൻ കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
അന്വേഷണമേറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം വൈകിട്ടോടെയാണ് കാഞ്ഞങ്ങാട്ടെത്തിയത്. കണ്ണൂർ എസ്.പി മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം കൊലപാതകം നടന്ന കല്ലൂരാവിയിലെ മുണ്ടത്തോട് എത്തി പ്രാഥമിക പരിശോധനകൾ നടത്തി. പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പ്രാരംഭ നടപടികൾ പൂർത്തിയാക്കിയാണ് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചത്.