
സ്കൂള്‍ അധ്യാപകരുടെ കോവിഡ് ടെസ്റ്റ് ഇന്നു തുടങ്ങും
കൊല്ലം :വിദ്യാലയങ്ങള്‍ തുറക്കുന്നതിന് മുന്നോടിയായി എല്ലാ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകരുടെ കോവിഡ് ടെസ്റ്റ് ഇന്നു തുടങ്ങും.രണ്ടു വിധത്തിലാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. കോവിഡ് പോസിറ്റീവ് കേസുകളുമായി പ്രാഥമിക, ദ്വിതീയ സമ്പര്‍ക്കത്തിലുള്ള, കോവിഡ് രോഗലക്ഷണങ്ങള്‍ ഉള്ള, ഇന്‍ഫ്ളുവന്‍സ, ശ്വാസസംബന്ധമായ രോഗങ്ങള്‍ ഉള്ള, കണ്ടയിന്മെന്റ് സോണുകളിലും ക്ലസ്റ്റര്‍ ഏരിയകളിലും താമസിക്കുന്ന അധ്യാപകരെ ഇന്നും നാളെയും(ഡിസംബര്‍ 28, 29) ആര് ടി പി സി ആര് പരിശോധനയ്ക്ക് വിധേയമാക്കും. ഇവര്‍ക്കായി ജില്ല, താലൂക്ക് ആശുപത്രികളില്‍ പ്രത്യേക സൗകര്യങ്ങള്‍ സജ്ജമാക്കി.
മറ്റ് അധ്യാപകര്‍ക്കായി ഡിസംബര്‍ 30 നും 31 നും എല്ലാ പ്രാഥമിക, കുടുംബ, സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ആന്റിജന്‍ പരിശോധന നടത്തും. ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവായ സര്‍ട്ടിഫിക്കറ്റുമായി മാത്രമേ വിദ്യാലയങ്ങളില്‍ പ്രവേശിക്കാവൂ എന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ട്രിപ്പിള്‍ സീറോ സര്‍വൈലന്‍സിന്റെ ഭാഗമായി താഴെപ്പറയുന്ന കേന്ദ്രങ്ങളില്‍ പ്രത്യേക ഡ്രൈവ് ഇന്‍ ടെസ്റ്റ് സൗകര്യവും ഏര്‍പ്പെടുത്തി.