
ഫേസ്ബുക്കിലൂടെ രാജി പ്രഖ്യാപനം നടത്തി തെരഞ്ഞെടുക്കപ്പെട്ട വാർഡ് മെമ്പർ
തിരുവനന്തപുരം :ഫേസ്ബുക്കിലൂടെ രാജി പ്രഖ്യാപനം നടത്തി പുതുതായി തെരഞ്ഞെടുക്കപ്പെട്ട വാർഡ് മെമ്പർ. കാട്ടാക്കട പഞ്ചായത്ത് കിള്ളി വാർഡിലെ മെമ്പർ ബിന്ദുവാണ് സ്ഥാനം രാജിവെച്ചതായി പോസ്റ്റിട്ടത്.
കിള്ളിയിൽ നിന്ന് സിപിഐഎം സ്ഥാനാർത്ഥിയായി 10 വോട്ടിനാണ് ബിന്ദു ജയിച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് സൂചന. എന്നാൽ രാജിക്കത്ത് കിട്ടിയിട്ടില്ലെന്ന് കാട്ടാക്കട പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.