
ഒരു കിലോ കഞ്ചാവുമായി പ്രവാസിയെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു
ദുബായ് : ഒരു കിലോ കഞ്ചാവുമായി പ്രവാസിയെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു . സംശയകരമായ നിലയില്‍ പാക്ക് ചെയ്ത പാര്സലിനുള്ളിലായിരുന്നു മയക്കുമരുന്ന് സൂക്ഷിക്കുകയുണ്ടായത്. അറസ്റ്റിലായ വ്യക്തി പൊലീസിന്റെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉൾപ്പെട്ട ആളാണ് .
43കാരനായ പ്രതിയുടെ കൈവശം യാതൊരു തിരിച്ചറിയല്‍ രേഖകളും ഉണ്ടായിരുന്നില്ല. പിന്നീട് ഡി.എന്‍.എ ടെസ്റ്റ് നടത്തിയാണ് ഇയാള്‍ പിടികിട്ടാപ്പുള്ളിയാണെന്നും ഇയാളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ദീര്‍ഘകാലമായി രാജ്യത്തെ ഡേറ്റാബേസിലുണ്ടായിരുന്നെന്നും കണ്ടെത്തിയത് .