
കർഷക സമരം: നാളെ ചർച്ച
കാര്‍ഷികനിയമങ്ങള്‍ക്കെതിരേ സമരംചെയ്യുന്ന കര്‍ഷകരുമായി നാളെ ചര്‍ച്ചനടത്താൻ കേന്ദ്ര സർക്കാർ. അന്ന് ഉച്ചയ്ക്കു രണ്ടിന് വിജ്ഞാന്‍ഭവനില്‍ ചര്‍ച്ചയ്ക്കായി ക്ഷണിച്ച് സംയുക്ത കിസാന്‍ മോര്‍ച്ചയിലെ 40 നേതാക്കള്‍ക്ക് കൃഷിമന്ത്രാലയത്തിലെ ജോയന്റ് സെക്രട്ടറി വിവേക് അഗര്‍വാള്‍ കത്തയച്ചു. കര്‍ഷകര്‍ ഉന്നയിച്ചിട്ടുള്ള എല്ലാ സുപ്രധാന വിഷയങ്ങളിലും യുക്തിസഹമായ പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കത്തില്‍ വ്യക്തമാക്കി.
ചൊവ്വാഴ്ച ചര്‍ച്ചയ്ക്കു സന്നദ്ധരാണെന്നായിരുന്നു കര്‍ഷകനേതാക്കള്‍ അറിയിച്ചിരുന്നത്. പരസ്പരം വിട്ടുവീഴ്ചയ്ക്കു വഴങ്ങാതെ കേന്ദ്രവും കര്‍ഷകരും നേര്‍ക്കുനേര്‍നിന്ന മൂന്നാഴ്ചയ്ക്കൊടുവില്‍ നടക്കുന്ന ചര്‍ച്ചയില്‍ പ്രശ്നപരിഹാരമുണ്ടാവുമെന്നാണ് പ്രതീക്ഷ