
കേരള പര്യടനം: ഇന്ന് തൃശൂരിൽ
കേരള പര്യടനത്തിന്റെ ഭാഗമായി ഇന്ന്മുഖ്യമന്ത്രി പിണറായി വിജയന് തൃശൂർ എത്തും. നാലരവര്‍ഷം ജില്ലയിലുണ്ടായ വികസനങ്ങള്‍ അദ്ദേഹം പ്രമുഖരുമായി പങ്കുവെക്കും. രാവിലെ 10.30 ന് ഹോട്ടല്‍ ദാസ് കോര്‍ഡിനന്റിലിലാണ് പരിപാടി. വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളെ മുഖ്യമന്ത്രിയുമായി ചര്‍ച്ചക്ക് ക്ഷണിച്ചിട്ടുണ്ട്. ജില്ലയിലെ മത സംഘടന നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കും. 12.15 ന് മാധ്യമങ്ങളെ കണ്ട ശേഷം ഉച്ചയോടെ മുഖ്യമന്ത്രി കൊച്ചിയിലേക്ക് പോകും.