
ഇന്ത്യന്‍ വിദേശകാര്യമന്ത്രി റയ്യാന്‍ ലോകകപ്പ് സ്റ്റേഡിയം സന്ദര്‍ശിച്ചു
ഖത്തര്‍ ഇക്കഴിഞ്ഞ ആഴ്ച ഉദ്ഘാടനം ചെയ്ത നാലാമത്തെ ലോകകപ്പ് സ്റ്റേഡിയമായ റയ്യാന്‍ അഹമ്മദ് ബിന്‍ അലി ഫുട്ബോൾ സ്റ്റേഡിയം ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കര്‍ സന്ദര്‍ശിച്ചു. വിദേശകാര്യമന്ത്രിയുടെ ഔദ്യോഗിക ഖത്തര്‍ സന്ദര്‍ശനത്തിനിടെയാണ് ലോകകപ്പ് സംഘാടക സമിതി അദ്ദേഹത്തെ സ്റ്റേഡിയം സന്ദര്‍ശിക്കാനായി ക്ഷണിച്ചത്. റയ്യാന്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ ലോകനിലവാരത്തിലുള്ള സൌകര്യങ്ങളും സംവിധാനങ്ങളും വിദേശകാര്യമന്ത്രി നേരില്‍ കണ്ടു. സ്റ്റേഡിയത്തിന്റെ നിര്‍മ്മാണത്തില്‍ മുഖ്യ പങ്കാളിത്തം വഹിച്ച ഇന്ത്യന്‍ നിര്‍മ്മാണ കമ്പനിയായ എല്‍ആന്റ്ടിയെ വിദേശകാര്യമന്ത്രി അഭിനന്ദിച്ചു. ഖത്തര്‍ ലോകകപ്പ് സിഇഒ നാസര്‍ അല്‍ ഖാതിര്‍, പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി സെക്രട്ടറി ജനറല്‍ ഹസ്സന് അല്‍ തവാദി എന്നിവര്‍ വിദേശകാര്യമന്ത്രിയെ അനുഗമിച്ചു. 2022 ലോകകപ്പിന് എല്ലാ വിധ ആശംസകളും നേരുന്നതായും വിദേശകാര്യമന്ത്രി അറിയിച്ചു