
ബ്രിട്ടനിൽ നിന്ന് കേരളത്തിൽ എത്തിയ 18 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
ജനിതകമാറ്റം സംഭവിച്ച പുതിയ കൊവിഡ് വൈറസിന്റെ വ്യാപനം റിപ്പോർട്ട് ചെയ്ത ശേഷം ബ്രിട്ടനിൽ നിന്ന് കേരളത്തിലേക്ക് വന്ന 18 പേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. പുതിയ വൈറസ് ബാധയാണോ രോഗ കാരണം എന്നറിയാൻ 14 സാമ്പിളുകൾ പുനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പരിശോധനയ്ക്കായി അയച്ചു. നാല് സാമ്പിളുകൾ കൂടി നാളെ പരിശോധനയ്ക്ക് അയക്കും.യു.കെയിൽ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ലോകത്തിന്റെ പലയിടങ്ങളിലേക്കും വ്യാപിക്കുകയാണ്. അതേസമയം . രോഗത്തിന്റെ തീവ്രത വർധിപ്പിക്കാൻ യു.കെ വൈറസിന് കഴിവില്ലെന്നാണ് ഗവേഷകരുടെ വാദം. എന്നാൽ 70 ശതമാനത്തോളം രോഗ വ്യാപനം വർധിപ്പിക്കാൻ ഈ വൈറസിന് കഴിയുമെന്നാണ് നിഗമനം. ഇതോടെ കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയരാനും ആരോഗ്യ മേഖല പ്രതിസന്ധിയിലാവുകയും ചെയ്തേക്കാം. കൊവിഡ് മരണനിരക്കും വർദ്ധിക്കുമെന്ന് കഴിഞ്ഞ ദിവസം ഒരു പഠനറിപ്പോർട്ട് മുന്നറിയിപ്പ് നൽകിയിരുന്നു.