
തലസ്ഥാനത്തെ സി പി എം-സി പി ഐ തർക്കം പരിഹരിച്ചു
തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപന വേള തലമുതലുണ്ടായിരുന്ന നെടുമങ്ങാട്ടെ സിപിഎം-സിപിഐ പോരിന് ഒടുവിൽ പരിഹാരം. നെടുമങ്ങാട് വൈസ് ചെയർമാനായി ഇന്നലെ വിജയിച്ച സി.പി.എമ്മിലെ ഹരികേശൻ നായർ സ്ഥാനം രാജിവച്ചു. എൽഡിഎഫിലെ ധാരണ ലംഘിച്ച് മത്സരിച്ച ഹരികേശൻ നായർ വിജയിച്ചതോടെ ജില്ലാ നേതൃത്വം ഇടപെട്ട് സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. നഗരസഭാ സെക്രട്ടറിയ്ക്ക് ഹരികേശൻ നായർ രാജികത്ത് നൽകി. ഈ സ്ഥാനം ഉൾപ്പടെ വിവിധ സ്ഥാനങ്ങൾ സി.പി.ഐയ്ക്ക് നൽകും.മൂന്ന് ബ്ളോക്ക് പഞ്ചായത്തുകളിൽ അദ്ധ്യക്ഷ സ്ഥാനം, മൂന്നിടത്ത് വൈസ് പ്രസിഡന്റ് പദവി, അഞ്ച് പഞ്ചായത്തുകളിൽ പ്രസിഡന്റ് സ്ഥാനം എന്നിവ നൽകാൻ തീരുമാനമായി. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് സ്ഥാനത്തെക്കുറിച്ച് പാർട്ടി സംസ്ഥാനനേതൃത്വം തീരുമാനിക്കും.