
ജനിതകമാറ്റം സംഭവിച്ച കൊറോണയ്ക്ക് വാക്സിനേഷൻ ഫലപ്രദം: ആരോഗ്യമന്ത്രാലയം
യു.കെയില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെതിരെ നിലവിലുള്ള വാക്സിനുകള്‍ ഫലപ്രദമന്ന് ആരോഗ്യമന്ത്രാലയം. ചൊവ്വാഴ്ച നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ജനിതക മാറ്റം സംഭവിച്ച വൈറസിനെതിരെ വാക്സിന് ഫലപ്രദമല്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രാലയത്തിന്റെ വിശദീകരണം.
ജനിതകമാറ്റം സംഭവിച്ച വൈറസിനെതിരെ വാക്സിന് ഫലപ്രദമല്ലെന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാറിന്റെ ശാസ്ത്ര ഉപദേഷ്ടാവ് കെ.വിജയരാഘവന് പറഞ്ഞു.