
തെക്കൻ ക്രൊയേഷ്യയിൽ ഭൂചലനം
തെക്കൻ ക്രൊയേഷ്യയിൽ ഭൂചലനം. റിക്ടർസ്കെയിലിൽ 6.4 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിൽ അഞ്ച് പേർ മരിച്ചതായും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട് .
പ്രാദേശിക സമയം 11.30ന് ആണ് ഭൂകമ്പമുണ്ടായതെന്ന് ക്രൊയേഷ്യൻ മാധ്യമം റിപ്പോർട്ട് ചെയ്തു. പെട്രിൻജയിലാണ് ഭൂകമ്പം കൂടുതൽ നാശംവരുത്തിയത്. പട്ടണത്തിന്റെ പകുതിയും തകർന്നതായി മേയർ പറഞ്ഞു. പ്രദേശത്ത് വാർത്താവിനിമയ ബന്ധവും ഗതാഗതവും തടസപ്പെട്ടു. നിരവധി വാഹനങ്ങൾ തകർന്നിട്ടുണ്ട്.